തിരുവനന്തപുരം: കോളെജ് വിദ്യാര്‍ത്ഥിനികളായ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബിന് വേണ്ടി സമരം ചെയ്യേണ്ടതില്ലെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുള്‍ ഹക്കിം അസ്ഹരി. ഈയിടെ നടത്തിയ ഒരു പ്രസംഗത്തിലാണ് ഹിജാബ് വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്.
ഹിജാബ് വിവാദം അനാവശ്യമാണ്. ഹിജാബ് ധരിയ്ക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ കോളെജില്‍ പോകുമ്പോള്‍ ഔറത്ത് മറയ്ക്കാന്‍ കഴിയില്ല. (അന്യരെ കാണിക്കാന്‍ പാടില്ലാത്ത ഭാഗമാണ് ഔറത്ത്; സ്ത്രീയെ സംബന്ധിച്ചിടത്തോളം മുഖവും മുന്‍കൈയും ഒഴികെ ശരീരം മുഴുവന്‍ ഔറത്താകുന്നു).- അബ്ദുള്‍ ഹക്കിം അസ്ഹരി പറയുന്നു.
കോളെജില്‍ പോകാന്‍ ഹിജാബ് അഴിക്കണമെന്ന് പറഞ്ഞാല്‍ പെണ്‍കുട്ടികള്‍ പോകേണ്ടതില്ല. കാരണം അത് ഫര്‍ള് കിഫായ ആണ്. ഫര്‍ള് കിഫായ എന്നാല്‍ സാമൂഹ്യമായ ബാധ്യത അഥവാ കടമ എന്നാണര്‍ത്ഥം. അത് ആരെങ്കിലും നേടിയാല്‍ മതി. ഇവിടെ അത് പുരുഷന്മാര് നേടുന്നതാണ് ഉചിതം. അങ്ങിനെ ചെയ്താല്‍ പിന്നെ ഔറത്ത് മറയ്ക്കേണ്ട ബാധ്യത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വരുന്നില്ല. അതായത് സ്ത്രീകള്‍ വിദ്യാഭ്യാസം നിര്‍ത്തിയാല്‍ ഹിജാബ് പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നര്ത്ഥം. – ഇതാണ് അബ്ദുള്‍ ഹക്കി അസ്ഹരിയുടെ വചനത്തിന്റെ ഉള്ളടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: