കൊല്ലം: പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സിപിഎം പ്രവര്‍ത്തകര്‍. കടയ്ക്കല്‍ ചിതറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജോലിക്കെത്തിയ 15 അദ്ധ്യാപകരെയാണ് പൂട്ടിയിട്ടത്.
പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു അദ്ധ്യാപകരെ പൂട്ടിയിട്ടത്. അദ്ധ്യാപകരെ അസഭ്യ വര്‍ഷം നടത്തിയതായും വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാമെന്ന ഭീഷണി സമരക്കാര്‍ ഉയര്‍ത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും അദ്ധ്യാപകര്‍ കുറ്റപ്പെടുത്തി.
ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് സർക്കാർ ജീവനക്കാരുടെ സമരത്തിന് ഡയസ്നോൺ ഏർപ്പെടുത്തിയതോടെയാണ് അധ്യാപകർ ജോലിക്കെത്തിയത്. രജിസ്റ്ററിൽ ഒപ്പിട്ടതിന് ശേഷം സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് സമരക്കാർ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: