തലശ്ശേരി: കണ്ണൂരില്‍ നടക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് കണ്ണൂരിലെ ക്ഷേത്ര ഉത്സവങ്ങളേയും, ആചാര അനുഷ്ഠാനങ്ങളായ തെയ്യങ്ങളുടേയും മാതൃകകള്‍ തെരുവുകളില്‍ പ്രതിഷ്ഠിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു ദേവത വിഗ്രഹങ്ങളെ തെരുവിലിറക്കാനുള്ള സിപിഎം നടപടി വിശ്വാസത്തോടുളള വെല്ലുവിളിയാണെന്ന പരാതിയാണ് ഉയരുന്നത്.
ക്ഷേത്ര മുറ്റത്ത് ആരാധനയോടെ കെട്ടിയാടുന്ന തെയ്യക്കോലങ്ങളായ മുച്ചിലോട്ട് ഭഗവതി, ഘണ്ഠകര്‍ണ്ണന്‍, കുട്ടിച്ചാത്തന് തുടങ്ങിയ ദേവതകളുടെ കോലങ്ങളെയാണ് സിപിഎം കൊടികളോടൊപ്പം വെച്ച് പ്രചാരണം നടത്തി അവഹേളിക്കുന്നത്. തലശ്ശേരിയില്‍ ശ്രീനാരായണ ഗുരു പ്രതിഷ്ഠ തകര്‍ത്തും ഘോഷയാത്രയുടെ ഫ്ളോട്ടില്‍ ഗുരുദേവനെ വികലമായി അവതരിപ്പിച്ചും അപമാനിച്ച സിപിഎം തളിപ്പറമ്പ് തൃച്ഛബരക്ഷേത്ര ദേവനെയും അപമാനിച്ച ചരിത്രമുണ്ട്. ഇതിന്റെ തുടര്‍ച്ചയായി സമൂഹത്തിലെ ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കി എല്ലാത്തിനേയും സാംസ്ക്കരികവല്ക്കരിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തുന്ന സിപിഎമ്മിന്റെ പ്രവൃത്തികളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിവിധ സമുദായ സംഘടനകളും ഹൈന്ദവ സംഘടനകളും സിപിഎം നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: