Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തിരുത്താനാവാത്ത തെറ്റ്

ഒരു ജീവനെ രക്ഷിക്കാന്‍ വേണ്ടി നമ്മള്‍ കോടിക്കണക്കിനു രൂപ കടമെടുത്തും ഭൂമി പണയംവെച്ചും ചികിത്സയ്‌ക്കായി ചെലവാക്കാറുണ്ട്. മനുഷ്യജീവന്‍ അത്രയ്‌ക്ക് അമൂല്യമാണ്. അങ്ങനെ അമൂല്യമായ ജീവനെ നശിപ്പിക്കാന്‍ നമുക്ക് അധികാരമില്ല. ജീവന്‍ നമുക്ക് ഈശ്വരന്‍ തന്ന ദാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 06:00 am IST
inSamskriti

മക്കളേ,  

പത്രങ്ങളില്‍ നോക്കിയാല്‍ കാണാം ദിവസവും എത്രയെത്ര ആളുകളാണ് ആത്മഹത്യ ചെയ്യുന്നതെന്ന്. പലരുടേയും മരണത്തിനു കാരണം ആരോഗ്യത്തിന്റെയോ സമ്പത്തിന്റെയോ കുറവല്ല, മനസ്സിന്റെ ദുര്‍ബ്ബലത ഒന്നു മാത്രമാണ്. ഒരു നിമിഷത്തിന്റെ വികാരത്തിലായിരിക്കും പലരും ആത്മഹത്യയ്‌ക്കു തുനിയുന്നത്. മറ്റു തെറ്റുകള്‍ ചെയ്താല്‍ അതു തിരുത്താന്‍ അവസരം കിട്ടും. പക്ഷെ ആത്മഹത്യ ചെയ്താല്‍ ആ തെറ്റു തിരുത്താനാവുമോ?

ഒരു ജീവനെ രക്ഷിക്കാന്‍ വേണ്ടി നമ്മള്‍ കോടിക്കണക്കിനു രൂപ കടമെടുത്തും ഭൂമി പണയംവെച്ചും ചികിത്സയ്‌ക്കായി ചെലവാക്കാറുണ്ട്. മനുഷ്യജീവന്‍ അത്രയ്‌ക്ക് അമൂല്യമാണ്. അങ്ങനെ അമൂല്യമായ ജീവനെ നശിപ്പിക്കാന്‍ നമുക്ക് അധികാരമില്ല. ജീവന്‍ നമുക്ക് ഈശ്വരന്‍ തന്ന ദാനമാണ്.  

ആത്മഹത്യ ചെയ്യുന്നതുവഴി ദുഃഖത്തില്‍നിന്നു രക്ഷ നേടാന്‍ കഴിയും എന്നു വിചാരിക്കുന്നതു തെറ്റാണ്.സത്യത്തില്‍ ആത്മഹത്യ ചെയ്യുന്നതിലൂടെ ജീവിച്ചിരുന്നപ്പോഴുണ്ടായിരുന്നതിലും ഘോരമായ ഇരുട്ടിലേയ്‌ക്കാണ് നമ്മള്‍ ചെന്നു വീഴുന്നത്.ഓരോ ജീവന്റെയും സുഖദുഃഖാനുഭവങ്ങള്‍ മരണത്തിനുശേഷവും തുടരും എന്നതാണു വാസ്തവം. സുഖവും ദുഃഖവും ജീവിതത്തിന്റെ സ്വഭാവമാണ്. അതു മനസ്സിലാക്കി ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

ആത്മഹത്യ ചെയ്യുന്നതിനു മുമ്പ്, എന്തൊക്കെയാണ്  ആത്മഹത്യയുടെ അനന്തരഫലങ്ങള്‍, സ്വന്തം അച്ഛനമ്മമാരുടെയോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ കുട്ടികളുടെയോ ഭാവിജീവിതം എങ്ങനെയായിരിക്കും എന്നു മാറിനിന്നുകൊണ്ട് ചിന്തിക്കണം. ആത്മഹത്യയുടെ അനന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ തയ്യാറായാല്‍ ആര്‍ക്കും അതില്‍നിന്നു പിന്തിരിയാനുള്ള ശക്തി കിട്ടും.  

ഒരിക്കല്‍ ഒരു സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. മരിക്കുന്നതിനുമുമ്പായി അവന്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപികയ്‌ക്ക് ഒരു കുറിപ്പ് എഴുതി നല്കി, ‘ടീച്ചറെ, എനിക്ക് ജീവിതം മടുത്തു. ഞാന്‍ മരിക്കാന്‍ പോകുകയാണ്.’ ടീച്ചര്‍ അതു വായിച്ച് അവനോടു പറഞ്ഞു, ‘നീ മരിക്കാന്‍ തീരുമാനിച്ചു. നിനക്കതിനു തക്ക കാരണങ്ങളുമുണ്ടാകും. അതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. പക്ഷെ, നീ എന്റെ ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയാണ്. നിനക്ക് നന്നായി എഴുതാനുള്ള കഴിവുണ്ട്. എനിക്കുവേണ്ടി നീ ഒരു കാര്യം ചെയ്യണം. എന്തുകൊണ്ടാണ് നീ മരിക്കാന്‍ തീരുമാനിച്ചത് എന്നതിനെക്കുറിച്ച്  വിശദമായി എഴുതി എനിക്കു തരണം.’പ്രിയപ്പെട്ട അദ്ധ്യാപികയുടെ വാക്കുകള്‍ നിരസിക്കാന്‍ അവനു കഴിയുമായിരുന്നില്ല. അവന്‍ വീട്ടിലെത്തിയശേഷം ഒറ്റയ്‌ക്കിരുന്നു ചിന്തിച്ചു: എന്തുകൊണ്ടാണ് താന്‍ മരിക്കാന്‍ തീരുമാനിച്ചത്. മനസ്സില്‍വന്ന കാര്യങ്ങള്‍ അവന്‍ വിശദമായി എഴുതി. എഴുതിക്കഴിഞ്ഞപ്പോഴേയ്‌ക്കും അവന്‍ തന്നെ തീരുമാനത്തില്‍നിന്ന് പിന്മാറിയിരുന്നു. കാരണം തന്റെ തീരുമാനം എത്രമാത്രം അര്‍ത്ഥശൂന്യമാണെന്ന് അവനു തിരിച്ചറിയാന്‍ കഴിഞ്ഞു. മാത്രമല്ല, പഠിത്തത്തിലും പിന്നീടുള്ള ജീവിതത്തിലും വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ മനഃശ്ശക്തിയും അവന്‍ അനുഭവത്തിലൂടെ നേടിയെടുത്തു. പില്‍ക്കാലത്ത് ആ വിദ്യാര്‍ത്ഥി പ്രശസ്തനായ ഒരു എഴുത്തുകാരനായിത്തീര്‍ന്നു.

അദ്ധ്യാപികയുടെ ഒരു വാക്ക് ആ വിദ്യാര്‍ത്ഥിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചു. ലോകത്തിന് പ്രതിഭാസമ്പന്നനായ ഒരു സാഹിത്യകാരനെ ലഭിച്ചു. ആലോചനക്കുറവാണ് മിക്ക ആത്മഹത്യയ്‌ക്കും കാരണം. നിരാശയുടെ കയത്തില്‍ മുങ്ങിത്താഴുന്നതിനിടയില്‍ ഒരു നിമിഷം വിവേകപൂര്‍വ്വം ചിന്തിക്കാന്‍ സാധിച്ചാല്‍, നമുക്ക് അതില്‍നിന്നു കരകേറാനും, ജീവിതത്തില്‍ വിജയകരമായി മുന്നേറാനും കഴിയും.

ഇന്നെല്ലാം അണു കുടുംബങ്ങളാണല്ലോ. അവിടെ ഹൃദയം പങ്കുവെയ്‌ക്കാനും പരസ്പരസ്‌നേഹത്തോടെ കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും പലപ്പോഴും ആരുമുണ്ടാവില്ല. അച്ഛനമ്മമാര്‍ ഉണ്ടെങ്കിലും അവര്‍ പ്രശ്‌നങ്ങള്‍ അറിയണമെന്നില്ല. മറ്റു തിരക്കുകള്‍ കാരണം അവര്‍ക്ക് സമയവും കുറവായിരിക്കും. മനസ്സറിഞ്ഞ് സ്‌നേഹിക്കുന്ന ഒരു വ്യക്തിയെങ്കിലും ഓരോ വീട്ടിലും ഉണ്ടെങ്കില്‍ ഇത്രയധികം ആത്മഹത്യകള്‍ ഉണ്ടാകില്ല എന്നതു നമ്മള്‍ മറക്കരുത്. അതിനാല്‍ അച്ഛനമ്മമാര്‍ സ്വന്തം കുട്ടികളുടെ പെരുമാറ്റങ്ങളെ ശ്രദ്ധിക്കണം. അവര്‍ക്കു വിഷാദമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ സ്‌നേഹപൂര്‍വം അന്വേഷിക്കണം. ആവശ്യമെങ്കില്‍ വിദഗ്ധസഹായം തേടണം.

ആത്മഹത്യ പ്രവണതയുള്ളവര്‍ സ്വന്തം പ്രശ്‌നങ്ങള്‍ പ്രിയപ്പെട്ട കുടുംബാംഗങ്ങളുമായും വിശ്വസ്തരായ കൂട്ടുകാരുമായും പങ്കുവെയ്‌ക്കാന്‍ മടിക്കരുത്. പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നവരെ അപേക്ഷിച്ച് മറ്റുള്ളവര്‍ക്ക് ആ പ്രശ്‌നങ്ങളെ മാറിനിന്നു വീക്ഷിക്കാന്‍ കഴിയും. അപ്പോള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയും. മാത്രമല്ല, പ്രശ്‌നങ്ങളെ അതിജീവിക്കാനാവശ്യമായ ആത്മവിശ്വാസം പകരാനും അവര്‍ക്കു സാധിക്കും.  

നമ്മുടെ മിക്ക പ്രശ്‌നങ്ങളും അധികകാലം നീണ്ടുനില്ക്കുന്നതല്ല. അല്പമൊന്നു ക്ഷമിച്ചാല്‍, അല്പമൊന്നു പ്രയത്‌നിച്ചാല്‍ കാര്യങ്ങള്‍ മാറിവരുന്നതു കാണാം. അതിനാല്‍ എടുത്തുചാടി ഒരു തീരുമാനം എടുക്കരുത്. പ്രതികൂലസാഹചര്യങ്ങളെ നേരിടാനുള്ള ആത്മബലം നശിക്കുമ്പോഴാണല്ലോ പലരും ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുക്കുന്നത്. എന്തും വരട്ടെ, ഞാനിതിനെ ധൈര്യമായി നേരിടും. എനിക്കതിനു ശക്തിയുണ്ട്. കാരണം ഞാന്‍ ഒറ്റയ്‌ക്കല്ല. എന്നോടൊപ്പം ഈശ്വരനുണ്ട്, ഈ പ്രപഞ്ചശക്തിയുണ്ട് എന്നുള്ള ഉറച്ച വിശ്വാസം വേണം. അപ്പോള്‍ ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തു ലഭിക്കും.

മാതാ അമൃതാനന്ദമയീ ദേവി  

Tags: മാതാ അമൃതാനന്ദമയീ ദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Kerala

മാതാ അമൃതാനന്ദമയി മഠത്തിന്റെ വിഷു തൈനീട്ടം പദ്ധതി ആഗോളതലത്തിലേക്ക്

Kerala

യൂറോപ്പ് ചുറ്റിയടിച്ചവര്‍ അമൃതപുരിയെന്ന വിദ്യാഭ്യാസഹബ്ബ് സന്ദര്‍ശിച്ചിട്ടുണ്ടോ; രാജ്യത്തെ ഏറ്റവും വലിയ എഡ്യുകേഷനിസ്റ്റാണ് അമ്മയെന്ന് അബ്ദുള്ളക്കുട്ടി

Varadyam

കാവിയുടുത്ത കാവലാള്‍

Kerala

ദമയന്തിയമ്മ എന്ന പട്ടത്തിയമ്മ; സുധാമണിയുടെ ജനനദിവസം വാവിട്ടുകരഞ്ഞു; പിന്നീട് നടന്നതെല്ലാം ഈശ്വരകടാക്ഷം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.