വാഴ്സോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ‘കശാപ്പുകാരന്’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പോളണ്ടില്‍ ഉക്രൈന് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ പരാമര്‍ശം.
‘റഷ്യയുടെ ലീഡറായി വ്ളാഡിമിര്‍ പുടിന് ഇനി തുടരാന്‍ പാടില്ല. ദൈവത്തെയോര്‍ത്ത് ഇയാള്‍ ഇനി അധികാരത്തില്‍ ഇരിക്കാന്‍ പാടില്ല’ ബൈഡന് പറഞ്ഞു.ഉക്രൈന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ, പ്രതിരോധ മന്ത്രി ഒലേക്സി റെസ്നിക്കോവ്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും പങ്കെടുത്ത കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്റെ ഈ വാക്കുകള്‍.
ഉക്രൈനില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ 21-ാം നൂറ്റാണ്ടിന്റെ ചരിത്രത്തെ മാറ്റിമറിക്കുമെന്ന് ബൈഡന് പറഞ്ഞു. ആ മാറ്റം ഉക്രൈനും ലോക ജനാധിപത്യത്തിനും അനൂകൂലമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ബൈഡന് ആഹ്വാനം ചെയ്തതായി ദിമിത്രോ കുലേബ മാധ്യമങ്ങളോട് പറഞ്ഞു.ഉക്രൈനുമായുള്ള സംഘര്‍ഷം റഷ്യയുടെ നയതന്ത്രപരമായ പരാജയമാണെന്ന് ബൈഡന് പറഞ്ഞു. സാധാരണക്കാരായ റഷ്യക്കാര്‍ തങ്ങളുടെ ശത്രുക്കളല്ല. നാറ്റോ മേഖലയിലേക്ക് ഒരിഞ്ചു പോലും നീങ്ങരുതെന്ന് റഷ്യയ്ക്ക് ബൈഡന് മുന്നറിയിപ്പ് നല്കി. പോളണ്ട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ബൈഡന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. പോളണ്ടിലേക്ക് പലായനം ചെയ്ത ഉക്രൈന് അഭയാര്‍ഥികളെ വാഴ്സോയില്‍ ബൈഡന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: