കോട്ടയം : കെ- റെയിലുമായി വിഷയത്തില്‍ ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്. ഇരകളെ സന്ദര്‍ശിച്ചാല്‍ അതിനെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നു. ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കാന്‍ അധികാരികള്‍ ശ്രമിക്കരുത്. മത സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുംതോട്ടം ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
കെ റെയിലിനെതിരെയുള്ള ജനങ്ങളുടെ വികാരം മറച്ചുവെച്ച് സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇത് ശരിയല്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. മതസമുദായ നേതാക്കള്‍ സമരക്കാരെ സന്ദര്‍ശിക്കുന്നതിനെ വിമര്‍ശിക്കുകയും അതില്‍ രാഷ്ട്രീയം കലര്‍ത്തി വ്യാഖ്യാനിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.
കെ റെയിലിന്റെ തണലില്‍ രാഷ്ട്രീയലാഭം കൊയ്യാനാണ് വിമര്‍ശിക്കുന്നവരുടെ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നതിനെ വിമോചന സമരമെന്ന് സര്‍ക്കാര്‍ പരിഹസിക്കുകയാണ്. രാഷ്ട്രീയ വികാരം ഊതി പെരുപ്പിച്ച് അതിനെ രാഷ്ട്രീയ കലഹത്തിനുള്ള വേദി ആക്കി മാറ്റരുത്. മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാലാണ് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലാത്തതും പദ്ധതിയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതും. വിഷയത്തെ ബലപ്രയോഗത്തിലൂടെയല്ല മറിച്ച് സംയമനത്തോടെ വേണം കൈകാര്യം ചെയ്യാനെന്നും മാര്‍ ജോസഫ് പെരുംതോട്ടം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: