ഹൈദരാബാദ് : തെലങ്കാനയിലെ സെക്കന്തരാബാദില്‍ തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. ഗോഡൗണിലെ ജീവനക്കാരായ ബീഹാര്‍ സ്വദേശികളാണ് മരിച്ചത്. ഷോര്‍ട്ട്‌സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമിക വിവരം.
തീപിടിത്തമുണ്ടായപ്പോള്‍ 12 ജീവനക്കാരാണ് ഗൗഡൗണില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ബാക്കി 11 പേരും അപകടത്തില്‍പെട്ടു. സംഭവസമയത്ത് തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു. തീ പടര്‍ന്നതോടെ കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തി തകര്‍ന്ന് വീഴുക കൂടി ചെയ്തതോടെ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനാകാതെ അകപ്പെട്ട് പോവുകയായിരുന്നു. തീ ഗോഡൗണിന് സമീപത്തെ ആക്രിക്കടയിലേക്കും പടര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ കെടുത്തുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ തീ അണച്ചതായും, സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ബീഹാറിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: