Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിന് പിച്ചൊരുക്കി’- കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്; സമരത്തിന്റെ ഫണ്ടിംഗ് അന്വേഷിക്കണമെന്ന് ബിജെപി

യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്‍.പി. സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 03:55 pm IST
inIndia
ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)

ബിജെപി വക്താവ് ആര്‍.പി. സിങ്ങ് (ഇടത്ത്) സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് യോഗേന്ദ്ര യാദവ് (വലത്ത്)

ന്യൂദല്‍ഹി: യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷ് യാദവിന് പിച്ചൊരുക്കിക്കൊടുക്കുകയായിരുന്നു കര്‍ഷകസമരക്കാര്‍ ചെയ്തതെന്ന കര്‍ഷക സമരക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിന്റെ പ്രസ്താവന വിവാദമാവുകയാണ്. ഇതോടെ ഈ കര്‍ഷകസമരക്കാര്‍ക്ക് പണം നല്‍കിയത് വിദേശ ഏജന്‍സികളോ അതോ പ്രതിപക്ഷ പാര്‍ക്കികളോ എന്ന കാര്യം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി വക്താവ് ആര്‍.പി. സിങ്ങ്.  

മോദിസര്‍ക്കാര്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യാന്‍ പ്രതിപക്ഷപാര്‍ട്ടികളും വിദേശ ഏജന്‍സികളും പണം നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണം. കര്‍ഷകസമരത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവ് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ആര്‍.പി. സിങ്ങ് ഇതിന് പിന്നിലെ ഫണ്ടിംഗിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്.

ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും യോഗിയെയും രാഷ്‌ട്രീയമായി പരാജയപ്പെടുത്താനായിരുന്നു കര്‍ഷകസമരക്കാര്‍ക്ക് ധനസഹായം നല്‍കിയതെന്ന കാര്യം തെളിഞ്ഞിരിക്കുകയാണെന്ന് ആര്‍.പി. സിങ്ങ് പറഞ്ഞു. പ്രതിപക്ഷരാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി കര്‍ഷകസമരക്കാരുമായി രഹസ്യമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ‘ആരാണ് കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ ഫണ്ട് നല്‍കിയതെന്ന കാര്യം അന്വേഷിക്കണം. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ വിദേശ ഏജന്‍സികളാണോ ഫണ്ട് നല്‍കിയത്? നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിദേശത്ത് യാത്ര ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെ നശിപ്പിക്കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം യാത്രകള്‍ അന്വേഷണവിധേയമാക്കണം’- ആര്‍.പി. സിങ്ങ് പറഞ്ഞു.

‘പ്രതിപക്ഷപാര്‍ട്ടികള്‍ ഫണ്ട് നല്‍കിയോ എന്ന കാര്യം അന്വേഷിക്കണം. അഖിലേഷ് യാദവ്, കോണ്‍ഗ്രസ് പാര്‍ട്ടി, മമത ബാനര്‍ജി, മറ്റ് പാര്‍ട്ടികള്‍ പണം നല്‍കിയിട്ടുണ്ടോ? പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനായി കര്‍ഷകസമരക്കാരുമായി രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ടാകാം’- ആര്‍.പി. സിങ്ങ് പറഞ്ഞു.

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് യോഗേന്ദ്രയാദവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി. സിങ്ങ് കര്‍ഷകസമരത്തിന്റെ പിന്നിലെ സാമ്പത്തിക സഹായങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. യുപി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ നല്‍കിയ അഭിമുഖത്തില്‍ യോഗേന്ദ്ര യാദവ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.  

‘ബിജെപിയുടെ വോട്ടുകള്‍ എവിടെയെല്ലാം കുറഞ്ഞു, എവിടെയെല്ലാം ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞു എന്നീ കാര്യങ്ങള്‍ നോക്കേണ്ടതുണ്ട്. ഈ മാച്ചില്‍ കര്‍ഷകരുടെ സമരം ഒരു കളിക്കാരനായിരുന്നു. പിച്ച് റെഡിയാക്കുക എന്നത് മാത്രമായിരുന്നു കര്‍ഷകസമരത്തിന്റെ റോള്‍. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് എളുപ്പം വിക്കറ്റെടുക്കാവുന്ന രീതിയിലാണ് റോഡ് റോളര്‍ ഉപയോഗിച്ച് ഞങ്ങള്‍ പിച്ചൊരുക്കിയത്. പക്ഷെ ബൗളിങ്ങ് ചെയ്യേണ്ടത് ഞങ്ങളല്ല. അഖിലേഷും മറ്റുമാണ് അത് ചെയ്യേണ്ടത്. അദ്ദേഹത്തിന് യോഗിയുടെ വിക്കറ്റെടുക്കാന്‍ പറ്റിയില്ലെങ്കില്‍ അതിന് പിച്ച് റെഡിയാക്കിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘-ഇതായിരുന്നു യോഗേന്ദ്ര യാദവിന്റെ അഭിമുഖത്തിലെ വിവാദഭാഗം. ഇത് പ്രകാരം കര്‍ഷകസമരം എന്നത് യോഗിയെ തറപറ്റിക്കാനുള്ള പിച്ചൊരുക്കലായിരുന്നു എന്നാണ് യോഗേന്ദ്ര യാദവ് പറഞ്ഞത്. ആ പിച്ചില്‍ അതിവേഗം പന്തെറിഞ്ഞ് യോഗിയുടെ വിക്കറ്റെടുക്കാന്‍ അഖിലേഷിനെ സഹായിക്കലായിരുന്നു കര്‍ഷകസമരത്തിന്റെ ദൗത്യം എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

Tags: യോഗേന്ദ്ര യാദവ്ബിജെപി വക്താവ് ആര്‍.പി. സിങ്ങ്യോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്നരേന്ദ്രമോദിupകര്‍ഷക സമരംയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022സംയുക്ത കിസാൻ മോർച്ച
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.