മട്ടാഞ്ചേരി: കേരളത്തില്‍ ശുദ്ധജല ലഭ്യതയില്ലാതെ പതിനഞ്ച് ശതമാനം ജനങ്ങള്‍. കുടിവെള്ള ലഭ്യത രൂക്ഷമായി തുടരുമ്പോഴും ഉപഭോക്താക്കള്‍ക്ക് മേല്‍ ജലഅതോറിറ്റി നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ അടിസ്ഥാന നിരക്കിലും ഉപഭോഗ അളവിലും അഞ്ച് ശതമാനം നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചത്.
ഗാര്‍ഹികം, വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍, വന്‍കിട ഏജന്‍സികള്‍ തുടങ്ങിയവര്‍ക്കായി പ്രതിദിനം 7700 ലക്ഷം ക്യുബിക്ക് ലിറ്റര്‍ ശുദ്ധജലമാണ് കേരളത്തിനാവശ്യം. ഇതില്‍ വിതരണം 75 ശതമാനത്തിലും താഴെ മാത്രമാണ് ജല അതോറിറ്റിക്ക് കീഴില്‍ 33 ലക്ഷം ഉപഭോക്താക്കളുണ്ട്. ഇതില്‍ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 60 ശതമാനത്തിലേറെയും കൃത്യമായി ശുദ്ധജലം ലഭിക്കാത്തവരാണ്.
കൃത്യമായ ബില്ലിങ്ങും കുടിശ്ശിക നിവാരണ നടപടികളും ബന്ധം വിഛേദിക്കലുമായി അതോറിറ്റി കാര്യങ്ങള്‍ കര്‍ക്കശമാക്കുമ്പോഴും സംസ്ഥാനത്ത് ജനം കൂടിവെള്ളത്തിനായി പ്രതിഷേധ സമരങ്ങളിലാണ്. അതേസമയം 2020 നകം പൂര്‍ത്തിയാക്കേണ്ട 39 പദ്ധതികളും 1135 കോടി രൂപയുടെ 64 പദ്ധതികളും ഇന്നും പൂര്‍ത്തികരിക്കാതെ ഇഴയുകയാണ്.
നിലവിലുള്ള പദ്ധതികളില്‍ ജനത മിഷന് (ജെജെഎം) പ്രകാരം 504 ഉം, സര്‍ക്കാര്‍വക 102, കിഫ്ബി വക 99, അമൃത് പദ്ധതിയിലൂടെ 59, നബാര്‍ഡ് വക 17 അടക്കം 13,32597 ലക്ഷത്തിന്റെ ചെറുതും വലുതുമായ 839 പദ്ധതികളാണ് കുടിവെള്ള വിതരണത്തിന്റേതായി ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുന്നത്. കുടിവെള്ള ഉപഭോഗ ആളോഹരി ശരാശരിയില്‍ കേരളത്തിന്റെ ഉപഭോഗം 220-225 ലിറ്ററാണ്. ഇന്ത്യയിലിത് 150 ലിറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: