മോസ്‌കോ: യുദ്ധഭീകരന്മാരായ ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളികളോട് തിങ്കളാഴ്ച രാവിലെ അഞ്ച് മണിക്ക് മുന്‍പ് ആയുധം വെച്ച് കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനം ഉക്രൈന്‍ തള്ളി. മരിയുപോളിനെ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് ഉക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെറെസ്ചുക് പറഞ്ഞു. റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ തെക്ക് കഴിക്കന്‍ നഗരമായ മരിയുപോള്‍ കൈവിട്ടുകളയാന്‍ റഷ്യയുടെ കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്‍സ്‌റ്റേവാണ് ആവശ്യപ്പെട്ടത്.അന്ത്യശാസനാസമയം തീര്‍ന്നതോടെ ഓരോ 10 മിനിറ്റിലും കനത്ത ബോംബാക്രമണം നടത്തുകയാണ് റഷ്യ.
ഇതിനിടെ ഉക്രൈന്‍ തലസ്ഥാനമായ കീവിലെ മാളിന് നേരെയും തിങ്കളാഴ്ച റഷ്യ ഷെല്ലാക്രമണം നടത്തി. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു.
വെള്ളവും വൈദ്യുതിയും ഇല്ലാതെ മൂന്നരലക്ഷം പേര്‍ ഇവിടെ ശ്വാസം മുട്ടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കീഴടങ്ങിയാല്‍ പുറത്തേക്ക് രക്ഷപ്പെടാന്‍ സൗകര്യം ചെയ്തുനല്‍കുമെന്ന് റഷ്യ അന്ത്യശാസനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോരാളികള്‍ അതിന് വഴങ്ങാതെ പ്രത്യാക്രമണം കടുപ്പിക്കുകയായിരുന്നു. ഏതാണ്ട് 40,000 പേര്‍ മരിയുപോള്‍ നഗരം ഉപേക്ഷിച്ച് ഓടിപ്പോയതായും ഉക്രൈന്‍ പറയുന്നു.
മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്. കൊന്ന് അറപ്പ് തീര്‍ന്നവരാണ് അസൊവ് പോരാളികള്‍. എല്ലാ യുദ്ധതന്ത്രങ്ങളും പഠിച്ചവരും നിര്‍ഭയരുമാണ്. അതുകൊണ്ട് ഇത്രയേറെ ദിവസങ്ങള്‍ എടുത്തിട്ടും റഷ്യയ്‌ക്ക് മരിയുപോള്‍ പിടിക്കാന്‍ കഴിയാത്തത്. കീവ്, ഡിനിപ്രോ, ഒഡേസ തുടങ്ങിയ നഗരങ്ങളെ സംരക്ഷിക്കുന്നത് മരിയുപോളില്‍ അസൊവ് പോരാളികള്‍ നടത്തുന്ന ശക്തമായ പ്രതിരോധമാണ്. ഈ പ്രതിരോധ വല പൊളിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.
അതേ സമയം കരിങ്കടലില്‍ കൂടുതല്‍ റഷ്യന്‍ യുദ്ധക്കപ്പല്‍ നീങ്ങുന്നതായി കാണുന്നുവെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ കപ്പലുകളില്‍ നിന്നും ദീര്‍ഘദൂരമിസലൈകുള്‍ ഒഡേസയില്‍ വന്നുവീഴുന്നതായും പറയുന്നു.
കഴിഞ്ഞ ദിവസം ബോംബാക്രമണത്തില്‍ തിയറ്ററും 400 പേര്‍ അഭയം തേടിയ സ്‌കൂളും യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ്‌സ്റ്റാള്‍ പ്ലാന്‍റും ബോംബാക്രമണത്തില്‍ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകള്‍ മരിയുപോളിലെത്തിയതായും പലയിടങ്ങളിലും പട്ടാളക്കാര്‍ തമ്മില്‍ നേരിട്ട് തെരുവുയുദ്ധം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: