തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് കാപട്യം എന്താണ് എന്ന് സംശയം ഉള്ളവര്‍ ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ശ്രദ്ധിച്ചാല്‍ മതിയെന്ന ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ‘അതിജീവനത്തിന്റെ പെണ് കരുത്തി’നൊപ്പം വേദി പങ്കിടാന്‍ ബലാത്സംഗ കേസിലെ പ്രതിയെ തന്നെ എത്തിച്ച കരുതലിനെ എത്ര പ്രശംസിച്ചാലും മതിയാകുമോ? എന്ന ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം ചോദിച്ചു
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ലൈംഗിക പീഡനത്തിന് ഇരയായ നടിയെ വേദിയില്‍ എത്തിച്ച് സ്ത്രീ സുരക്ഷയ്ക്ക് പുത്തന്‍ മാതൃക സൃഷ്ടിച്ചതായി കൊട്ടിഘോഷിക്കുന്നു. മാത്രവുമല്ല ആരോപണ വിധേയനായ നടനൊപ്പം വേദി പങ്കിടുകയോ ഫോട്ടോ എടുക്കുകയോ ചെയ്ത എല്ലാവരെയും അവഹേളിച്ച് സ്ത്രീ സംരക്ഷണത്തിന്റെ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതോടെ അന്തം കമ്മികളായ ഇടത് സഹയാത്രികര്‍ കമ്മ്യൂണിസ്റ്റ് മാനവികതയുടെ മഹത്വം ഓണ്‍ലൈന്‍ വഴി ലോകമെമ്പാടും വിളമ്പി.
അതേ സമയം അവിടെ അരങ്ങേറിയ മറ്റൊരു അശ്ലീലം സൗകര്യപൂര്‍വ്വം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ‘അതിജീവനത്തിന്റെ പെണ് കരുത്തി’നൊപ്പം വേദി പങ്കിടാന്‍
ബലാത്സംഗ കേസിലെ പ്രതിയെ തന്നെ എത്തിച്ച കരുതലിനെ എത്ര പ്രശംസിച്ചാലും മതിയാകുമോ? സഹ പ്രവര്‍ത്തകയെ പീഡിപ്പിച്ച സിനിമ സംവിധായകന് അനുരാഗ് കശ്യപിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പൊന്നാടയിട്ട് അദരിച്ച് ആശീര്‍വദിച്ചത്. എന്ന് മാത്രമല്ല പീഡന വീരന് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മുഖമാണെന്ന് വരെ പ്രഖ്യാപിച്ചു. ഇതാണ് കമ്മ്യൂണിസ്റ്റ് നൈതികത. ‘ഇരയ്ക്കും വേട്ടക്കാരനുമൊപ്പം’ എന്നത് ഒരു ആലങ്കാരിക പ്രയോഗം ആയിരുന്നു എങ്കില്‍ അത് യാഥാര്‍ഥ്യമാക്കിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. കേരളത്തില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ ഉള്ള തട്ടിപ്പ് നടക്കുമോ? പ്രബുദ്ധത എന്നത് കമ്മ്യൂണിസത്തിന് നട്ടെല്ല് പണയം വെക്കലാണെന്ന് മലയാളി ഓരോ ദിവസവും തെളിയിക്കുകയാണ്.
സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കമ്മ്യൂണിസ്റ്റ് അടിമകളാണെന്ന് പണ്ടേ തെളിയിച്ചതാണല്ലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: