മോസ്കോ: റഷ്യ ഉക്രൈനെ ആക്രമിച്ചതോടെ റഷ്യന്‍ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞ യുഎസിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും മരുന്നു കമ്പനികളുടെ വിടവ് ഇന്ത്യയെക്കൊണ്ട് നികത്താന്‍ റഷ്യ ആലോചിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളുടെ പിന്മാറ്റം ഇന്ത്യന്‍ മരുന്ന് നിര്മ്മാണക്കമ്പനികളെക്കൊണ്ട് പരിഹരിക്കുമെന്ന് റഷ്യയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡെനിസ് അലിപൊവ് പറഞ്ഞു.
‘നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യ വിട്ടുപോയി. ഇത്തരം വിവിധ വ്യവസായ മേഖലകളെ ഇന്ത്യയില്‍ നിന്നുള്ള കമ്പനികളെക്കൊണ്ട് പകരം വെയ്പിക്കാന്‍ ആലോചിക്കുകയാണ്. പ്രത്യേകിച്ചും മരുന്ന് നിര്‍മ്മാണ മേഖലയില്‍’, -അലിപൊവ് പറഞ്ഞതായി റഷ്യയുടെ സ്ഫുട്നിക് വാര്‍ത്താഏജന്‍സി പറഞ്ഞു. ഇന്ത്യ ലോകത്തിന്റെ തന്നെ ഫാര്മസിയാണെന്നും ഒറിജിനലിനേക്കാള്‍ നല്ല മരുന്നുകള്‍ നിര്‍മ്മിക്കുന്ന പ്രധാന നിര്‍മ്മാതാവാണെന്നും പുതുതായി റഷ്യ ഇന്ത്യയില്‍ നിയമിച്ച റഷ്യന്‍ സ്ഥാപനതി അലിപൊവ് പറഞ്ഞു.
ഇന്ത്യ കഴിഞ്ഞ വര്‍ഷം നടത്തിയ വാക്സിന് മൈത്രീ യജ്ഞം ലോകത്തിന്റെ ഫാര്‍മസി എന്ന പേര് അരക്കിട്ടുറപ്പിക്കാന്‍ സഹായിച്ചിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധത്തിന്റെ പേരില്‍ റഷ്യയെ ശ്വാസം മുട്ടിച്ച സാഹചര്യത്തിലാണ് മരുന്ന് നിര്‍മ്മാണ രംഗത്ത് പാശ്ചാത്യ കമ്പനികള്‍ക്ക് പകരം ഇന്ത്യന്‍ കമ്പനികള്‍ മതിയെന്ന തീരുമാനത്തിലേക്ക് റഷ്യയെ എത്തിക്കുന്നത്. മാത്രമല്ല, യൂറോപ്യന്‍ ഇതര രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാട് വര്‍ധിപ്പിക്കുന്ന കാര്യവും റഷ്യയുടെ സജീവ പരിഗണനയിലുണ്ട്.
റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെയും അലിപൊവ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: