ലഖ്നോ: ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നമാസിനെത്തിയവര് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഹോളി ആഘോഷം അക്രമാസക്തമായി. ഹോളി ആഘോഷത്തോടനുബന്ധിച്ച് ഡിജെ സംഗീത പരിപാടി നടത്തിയതിനാലാണ് കല്ലെറിഞ്ഞതെന്ന് നമാസിനെത്തിയവര് വാദിക്കുന്നു.
കല്ലേറില്‍ ആദേശ്, ബണ്ടി എന്നീ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതിന്റെ വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. ഹോളി ആഘോഷം നടക്കുന്ന പ്രദേശത്തിനടുത്തുള്ള രണ്ട് കെട്ടിടങ്ങളുടെ ടെറസില്‍ നിന്നാണ് മുസ്ലിങ്ങള്‍ കല്ലെറിഞ്ഞത്. കല്ലുകള്‍ നേരെ എതിരെയുള്ള ഒരു കെട്ടിടത്തിലേക്ക് ലക്ഷ്യം വെയ്ക്കുന്നതെങ്കിലും ഈ കെട്ടിടം വീഡിയോയില്‍ കാണാനാകില്ല. അതുകൊണ്ട് തന്നെ ആര്‍ക്ക് നേരെയാണ് കല്ലെറിയുന്നത് എന്ന് കാണാനാവില്ല.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി അംറോഹ പൊലീസ് പറഞ്ഞു. മറ്റുള്ളവരെ വീഡിയോയുടെ അടിസ്ഥാനത്തില്‍ തിരയുകയാണ്. മാര്‍ച്ച് 18 വെള്ളിയാഴ്ചയാണ് അംറോഹ കൊട് വാലിയിലെ മൊഹല്ല ചംഗ ദര്‍വാസയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണിത്. ഹിന്ദുക്കള്‍ക്ക് ഒരു ക്ഷേത്രവും ധര്‍മ്മശാലയും ഉണ്ട്. അധികം ദൂരെയല്ലാതെ മുസ്ലിങ്ങളുടെ പള്ളിയും ഉണ്ട്.
ഹോളിയും മുസ്ലിങ്ങളുടെ ഉത്സവമായ ഷബ് ഇ ബാരാത്തും ഒരേ ദിവസം വന്നതാണ് പ്രശ്നത്തിന് കാരണമായത്. ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ ഉറക്കെ പാട്ട് വെച്ചാണ് ഹോളി ആഘോഷിച്ചുകൊണ്ടിരുന്നത്. ഇതിനിടെ മുസ്ലിങ്ങള്‍ പള്ളിയിലെത്തി നമാസ് വായിക്കാന്‍ തുടങ്ങി. ഹോളി ആഘോഷത്തിന് കൊഴുപ്പേകാന്‍ ഡിജെ സംഗീതം ഉണ്ടായിരുന്നു. നമാസിനെത്തിയവര് പ്രാര്‍ത്ഥന ചെയ്യുമ്പോള്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാറുണ്ട്. അവര്‍ എത്തി ഡിജെ മ്യൂസിക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടതില്‍ നിന്നാണ് അക്രമങ്ങളുടെ തുടക്കം.
ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. ഏറ്റുമുട്ടി. അധികം വൈകാതെ കോപാകുലമായ മുസ്ലിങ്ങള്‍ അടുത്ത കെട്ടിടത്തിലെ ടെറസിലേക്ക് കയറിപ്പോയി അതിന് മുകളില്‍ നിന്നും കല്ലേറ് തുടങ്ങി. വൈകാതെ പൊലീസെത്തിയതിനാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: