വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പേരില്‍ ചൈനയുടെ പ്രസിഡന്റ് ഷീ ജിന്പിങ്ങും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വാക് പോര് തുടങ്ങി.
ഈ യുദ്ധത്തിന് റഷ്യയെ പ്രേരിപ്പിച്ചതിന് പിന്നിലും ഉക്രൈന് ആയുധങ്ങല്‍ നല്കി യുദ്ധം കൊഴുപ്പിച്ചതും യുഎസ് ആണെന്നായിരുന്നു ഷീ ജിന്‍ പിങ്ങ് ആരോപിച്ചത്. ഈ യുദ്ധത്തില്‍ റഷ്യയ്ക്ക് സൈനിക സഹായമോ സാമ്പത്തിക സഹായമോ ചെയ്താല്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് ചൈനയെ താക്കീത് ചെയ്തു.
വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും തമ്മില്‍ ഫോണ്‍സംഭാഷണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് ഈ അഭിപ്രായ ഭിന്നതകള്‍ പുറത്തുവന്നത്. 2021 നവമ്പറില്‍ ബൈഡനും ഷീ ജിന്പിങ്ങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മില്‍ സംസാരിക്കുന്നത്.
സംഭാഷണത്തില്‍ റഷ്യ ഉക്രൈനെ ആക്രമിച്ച സംഭവത്തെ അപലപിക്കാതിരുന്ന ചൈനീസ് നിലപാടിനെ ബൈഡന് ചോദ്യം ചെയ്യും. ഷീ ജിന്‍പിങ്ങിനെ ഭാവിയിലെ നിലപാട് കൂടി അറിയാന്‍ ഈ സംഭാഷണം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
ഉക്രൈനില്‍ സാധാരണ പൗരന്മാര് കൊല്ലപ്പെടാതിരി്ക്കാന് ചൈന പരിശ്രമിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. അതേ സമയം ഉക്രൈനിലേക്ക് യുഎസ് ആയുധങ്ങള്‍ കപ്പലില്‍ കൊണ്ടുപോകുന്ന ചിത്രം കാണിച്ചിട്ട് ലിജിയന്‍ ചോദിക്കുന്നു: ‘ഉക്രൈനിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ ആവശ്യം ഏതാണ്? ഭക്ഷണമോ സ്ലീപ്പിംഗ് ബാഗോ മെഷീന് ഗണ്ണോ പീരങ്കിയോ? ഇതിന് ഉത്തരം നല്കാന് എളുപ്പമാണെന്നും ലിജിയാന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: