തിരുവനന്തപുരം: ഇന്ദിരാഗാന്ധിയെ വിവാഹം കഴിച്ച ഫിറോസ് ‘ഗണ്ഡി’ തന്റെ പേര് അടിച്ചുപരത്തി ഗാന്ധി ആക്കിയതാണെന്ന എംഎല്‍എയുടെ വിമര്‍ശനം നിയമസഭയില്‍ വെള്ളിയാഴ്ച നെഹ്രു കുടുംബത്തിനെതിരായ വിചാരണയായി മാറി.
നെഹ്രുവിന്റെ പിന്‍ഗാമികള്‍ എങ്ങിനെ ഗാന്ധി ആയി എന്ന് ചോദിച്ചുകൊണ്ടാണ് നെഹ്രു കുടുംബം എങ്ങിനെ ഗാന്ധി കുടുംബമായതെന്ന വിശദീകരണം ഫിറോസ് ഗണ്ഡിയുടെ കഥ പറഞ്ഞ് സിപിഎം എംഎല്‍എ ലിന്‍റോ ജോസഫ് നിയമസഭയില്‍ പരിഹാസം ഉണര്‍ത്തിവിട്ടത്. ഇതോടെ കോണ്‍ഗ്രസുകാര്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.
സംഘപരിവാറിന്റെ പ്രചാരവേല നിയമസഭയില്‍ സിപിഎം അംഗത്തിന് ഏറ്റെടുക്കാന്‍ നാണമില്ലേ എന്നായിരുന്നു പി.സി. വിഷ്ണുനാഥ് ചോദിച്ചത്. എന്നാല്‍ ഗണ്ഡിയെ അടിച്ചുപരത്തി ഗാന്ധിയാക്കുകവഴിയാണ് നെഹ്രു കുടുംബം ഗാന്ധി കുടുംബമായത് എന്ന നിലപാടില്‍ ലിന്റോ ഉറച്ചുനില്‍ക്കുകയായിരുന്നു.
‘രാജ്യത്തിന്റെ അഖണ്ഡതയ്‌ത്ത് വേണ്ടി സന്വതം ജീവന്‍ ബലികൊടുത്ത പ്രധാനമന്ത്രിയുടെ സര്‍നെയിം ആണ് അപമാനിക്കപ്പെടുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടത്. ‘ആര്‍എസ്എസിന്റെ ആരോപണം ഏറ്റുപാടുന്ന സിപിഎം എംഎല്‍എയെ ശാസിക്കണം എന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനിടയില്‍ കെ.എന്‍. ബാലഗോപാല്‍ വേറെ വിഷയത്തിലേക്ക് കടന്നതോടെ ഗാന്ധി വിഷയം മാഞ്ഞുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: