മുബൈ: രാജ്യത്ത് വലിയ വിജയമായി പ്രദര്‍ശനം തുടരുന്ന ഹിന്ദി ചലച്ചിത്രം കശ്മീര്‍ ഫയല്‍സിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ടെലിഗ്രാം, വാട്സാപ്പ് ലിങ്കുകള്‍ ക്ലിക്ക് ചെയ്തവര്‍ക്ക് വലിയ തോതില്‍ പണം നഷ്ടമായി. ചിത്രം ഡൗണ്‍ലോഡ് ചെയ്യാന്‍ എന്ന പേരില്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തവര്‍ക്കാണ് അധികവും പണം നഷ്ടമായിരിക്കുന്നതെന്ന് നോയിഡ എഡിസിപി രണ്‍വിജയ് സിംഗ് പറയുന്നു. 30 ലക്ഷം വരെ നഷ്ടമായവര്‍ പരാതി പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍.
ടെലിഗ്രാം ലിങ്കില്‍ ക്ലിക്ക് ചെയ്ത ചിലര്‍ക്ക് അസഭ്യവര്‍ഷം അടങ്ങിയ ഓഡിയോ ഫയല്‍ ലഭിച്ചു. ചിലരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഹാക്കര്‍മാര്‍ വീഡിയോ ഫോര്‍മാറ്റില്‍ അവര്‍ക്ക് തന്നെ അയച്ച് കൊടുത്തു.വ്യാജപതിപ്പുകള്ക്കായി ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് അപകടം വിളിച്ച് വരുത്തുമെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: