ന്യൂദല്‍ഹി: 1989ല്‍ കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജ്യത്ത് തീവ്രവാദം വളരാന്‍ കാരണമെന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീര്‍ മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഷെഷ് പോള്‍ വൈദ്. പാക് ചാര സംഘടന ഐഎസ്ഐ പരിശീലിപ്പിച്ച 70 ഭീകരരുടെ സംഘത്തെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും ചേര്‍ന്നെടുത്ത തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നു ഭീകരരെ മോചിപ്പിക്കുക എന്നത്. ഇതാണ് സംസ്ഥാനത്ത് നിരവധി തീവ്രവാദ സംഘടനകള്‍ക്ക് രൂപം കൊള്ളാന്‍ കാരണമെന്നും വൈദ് വെളിപ്പെടുത്തി.
ഫറൂഖ് അബ്ദുള്ള സര്‍ക്കാര്‍ വിട്ടയച്ച ചില കുപ്രസിദ്ധ ഭീകരരുടെ പേരുകളും ജമ്മു കശ്മീരിലെ മുന്‍ ഡിജിപി ഷെഷ് പോള്‍ വൈദ് വെളിപ്പെടുത്തി. കശ്മീരില്‍ ഹിന്ദുക്കള്‍ക്കെതിരായ വംശഹത്യ ആരംഭിച്ചതും ഈ ഭീകരരുടെ നേതൃത്വലായിരുന്നു. 1987 മുതല്‍ 1990 വരെ ഫാറൂഖ് അബ്ദുള്ളയുടെ ഭരണകാലത്താണ് താഴ്വരയില് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ നടന്നത്. 1989 ലെ കേന്ദ്രസര്‍ക്കാരിന്റെ അറിവില്ലാതെ ഇത് സാധ്യമാകുമോ എന്നും വൈദ് ചോദിച്ചു.
മുഹമ്മദ് അഫ്സല് ഷെയ്ഖ്, റഫീഖ് അഹമ്മദ് അഹാംഗര്‍, മുഹമ്മദ് അയൂബ് നജര്‍, ഫാറൂഖ് അഹമ്മദ് ഗനായ്, ഗുലാം മുഹമ്മദ് ഗുജ്രി, ഫാറൂഖ് അഹമ്മദ് മാലിക്, നസീര്‍ അഹമ്മദ് ഷെയ്ഖ്, ഗുലാം ഡി മൊഹി തുടങ്ങിയ ഭീകരരെയാണ് മോചിപ്പിച്ചതെന്നും വൈദ് വെളിപ്പെടുത്തി. താഴ്വരയിലെ മദ്രസകളുടെ പിന്തുണയുള്ള തീവ്ര ഇസ്ലാമിസ്റ്റുകള്‍, ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളെ ഒറ്റരാത്രികൊണ്ട് താഴ്വര വിട്ടുപോകാന്‍ നിര്‍ബന്ധിതരാക്കി, ഇത് കൂട്ട പലായനത്തിലേക്ക് നയിച്ചു.
1990 മാര്‍ച്ചോടെ താഴ്വരയില് താമസിച്ചിരുന്ന ഭൂരിഭാഗം ഹിന്ദുക്കളും ജീവന് രക്ഷിക്കാനായി രക്ഷപ്പെട്ടു. താഴ്വരയില് ആയിരക്കണക്കിന് കശ്മീരി ഹിന്ദുക്കളെ ഇസ്ലാമിക ഭീകരര്‍ ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്തു. ഭയന്ന് കാശ്മീര്‍ വിട്ട് രക്ഷപ്പെട്ടവര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളായി. ജമ്മുവിലെ ക്യാമ്പുകളില്‍ മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ഇവരെ പുനരധിവസിപ്പിച്ചതെന്നും വൈദ്. കശ്മീരി ഫയല്‍സ് ചിത്രം രാജ്യത്ത് വലിയ വിജയമായ സാഹചര്യത്തിലാണ് ചിത്രം പറയുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കി മുന്‍ പോലീസ് മേധാവി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: