Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതമൗലികവാദം മൗലികാവകാശമല്ല

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ദ്ദേശിക്കാനുള്ള അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. പൊതുസ്ഥാപനങ്ങളിലേക്ക് ഇസ്ലാമിക മതമൗലികവാദം പടര്‍ന്നുകയറുന്നതിന് ഈ കോടതിവിധി തടയിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 06:00 am IST
inEditorial

വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വാദം തള്ളി കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് പുറപ്പെടുവിച്ച വിധി ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്കേറ്റ തിരിച്ചടിയാണ്. ഉഡുപ്പി കോളേജിലെ ചില വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് തങ്ങളെ പഠിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പഠനം ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ച് കുറെ വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തുകയായിരുന്നു. ഇവരെ പിന്തുണച്ച് പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള ചില തീവ്രവാദ സംഘടനകളും രംഗത്തെത്തി. ഹിജാബ് ഇസ്ലാമിന് ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്നും, നിശ്ചിത രൂപത്തിലുള്ള യൂണിഫോം നിര്‍ദ്ദേശിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും വിധിന്യായത്തില്‍ കോടതി അസന്ദിഗദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. പൊതുയിടങ്ങളില്‍ വസ്ത്രധാരണത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും, ഇങ്ങനെ ചെയ്യുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാകില്ലെന്നുമുള്ള കോടതിയുടെ നിലപാട് നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന എല്ലാവരും സ്വാഗതം ചെയ്യും. യൂണിഫോമിന് പകരമായി ഹിജാബ് അനുവദിക്കാനാവില്ലെന്ന ശക്തമായ നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നി

ര്‍ദ്ദേശിക്കാനുള്ള അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. പൊതുസ്ഥാപനങ്ങളിലേക്ക് ഇസ്ലാമിക മതമൗലികവാദം പടര്‍ന്നുകയറുന്നതിന് ഈ കോടതിവിധി തടയിട്ടിരിക്കുകയാണ്. അതുതന്നെയാണ് ഏറ്റവും പ്രധാനം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു വിവാദം ചില മതമൗലികവാദ സംഘടനകള്‍ കുത്തിപ്പൊക്കിയതാണ്. ഹിജാബിന് ആരും നിരോധനമോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിരുന്നില്ല. ക്ലാസ്മുറികളില്‍ അത് അനുവദിക്കാനാവില്ലെന്നു മാത്രമാണ് പറഞ്ഞിരുന്നത്. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍ കോളേജിലേക്ക് പ്രവേശിക്കുമ്പോള്‍ അത് സ്വയം നീക്കം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഹിജാബ് ധരിച്ചുതന്നെ തങ്ങളെ ക്ലാസ്മുറിയില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന് ചില വിദ്യാര്‍ത്ഥിനികള്‍ വാശിപി

ടിക്കുകയായിരുന്നു. മതമൗലികവാദ സംഘടനകളാണ് രാഷ്‌ട്രീയ ദുഷ്ടലാക്കോടെ ഈ വിദ്യാര്‍ത്ഥിനികളെ രംഗത്തിറക്കിയത്. ഒരു സംസ്ഥാനത്തെ ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നം ആഗോളതലത്തില്‍ വിവാദമായി ഉയര്‍ത്തിക്കൊണ്ടുവന്നത് ചില ഇസ്ലാമിക തീവ്രവാദ സംഘടനകളാണ്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുകയും, ദല്‍ഹിയില്‍  വര്‍ഗീയ കലാപത്തിന് കളമൊരുക്കുകയും ചെയ്തവര്‍തന്നെയാണ് ഹിജാബ് സമരവും ആളിക്കത്തിച്ചത്.

യഥാര്‍ത്ഥത്തില്‍ ഹിജാബും  പര്‍ദ്ദയും ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ല. പല ഇസ്ലാമിക രാഷ്‌ട്രങ്ങളിലും ഇവ നിര്‍ബന്ധവുമല്ല. എന്നിട്ടും ഭാരതത്തില്‍ അടുത്തിടെയായി പലയിടങ്ങളിലും ഹിജാബും പര്‍ദ്ദയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. മുസ്ലിങ്ങളിലെ പു

രോഗമന ചിന്താഗതിക്കാരായ പലരും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അതൊന്നും അംഗീകരിക്കാതെ മുസ്ലിം വനിതകളെ അടിമത്വത്തില്‍ തളച്ചിടാന്‍ വസ്ത്രധാരണം മതമൗലികവാദികള്‍ ആയുധമാക്കുകയാണ്. മുത്തലാഖ് നിയമനിര്‍മാണത്തിലൂടെ കുറ്റകരമാക്കിയതിനെയും, പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്ന് വയസാക്കിയതിനെയും എതിര്‍ക്കുന്ന ശക്തികള്‍തന്നെയാണ് ഹിജാബിനും പര്‍ദ്ദക്കും വേണ്ടി വീറോടെ വാദിക്കുന്നത്. സമൂഹത്തില്‍ ഭിന്നത കൊണ്ടുവരികയാണ് ഇതിന്റെയൊക്കെ ലക്ഷ്യം. ഹിജാബ് ധരിക്കുന്നത് തങ്ങളുടെ മൗലികാവകാശമാണെന്ന വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമായിരുന്നു. മതത്തിന്റെ പേരില്‍ എവിടെയും ഹിജാബ് ധരിക്കാനുള്ള അവകാശം മുസ്ലിങ്ങള്‍ക്ക് കൊടുത്താല്‍ അധികം വൈകാതെ പ്രത്യേക യൂണിഫോമുള്ള പോലീസിലും, എന്തിനേറെ സൈന്യത്തിലും മതവിശ്വാസത്തിന്റെ പേരില്‍ ഈ ആവശ്യമുയരും. പൊതു-മതേതര സ്ഥാപനങ്ങളിലേക്ക് മതവും മതമൗലികവാദവുമൊക്കെ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കത്തിനാണ് ചരിത്രപരമായ വിധിന്യായത്തിലൂടെ കര്‍ണാടക ഹൈക്കോടതി തടയിട്ടിരിക്കുന്നത്. ഭാരത റിപ്പബ്ലിക്കിന്റെ പരമാധികാരത്തിലും നിയമവാഴ്ചയിലും ദേശസ്നേഹത്തിലും വിശ്വസിക്കുന്ന എല്ലാവരും ഇതിനെ അനുകൂലിക്കുകതന്നെ ചെയ്യും.

Tags: Hijabഹൈക്കോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.