Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബാലഗോപാലിന്റെ മലര്‍പ്പൊടി സ്വപ്‌നം

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കായി നീക്കിയിരുപ്പ് നടത്തിയ തുകയും, ബജറ്റിന്റെ പരാജയം വിളിച്ചുപറയുന്നുണ്ട്. കുടുംബ ബജറ്റിന്റെ കാവല്‍ക്കാര്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവച്ച തുക പരിശോധിക്കുമ്പോഴാണ്, ഈ ബജറ്റ് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 06:00 am IST
in Main Article

ടി.പി. സിന്ധുമോള്‍

കേരള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 2022-23 സാമ്പത്തികവര്‍ഷത്തിലേക്കായി അവതരിപ്പിച്ച ബജറ്റ് ദിശാരഹിതവും ഭാവനാശൂന്യവുമാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്കായി നീക്കിയിരുപ്പ് നടത്തിയ തുകയും, ബജറ്റിന്റെ പരാജയം വിളിച്ചുപറയുന്നുണ്ട്. കുടുംബ ബജറ്റിന്റെ കാവല്‍ക്കാര്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റിവച്ച തുക പരിശോധിക്കുമ്പോഴാണ്, ഈ ബജറ്റ് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത്.

ജെന്‍ഡര്‍ ബജറ്റില്‍ 4,665.20 കോടി രൂപ വകമാറ്റിയെന്ന ഒഴുക്കന്‍ പ്രഖ്യാപനമല്ലാതെ എന്തൊക്കെ പദ്ധതികള്‍ എന്ന സൂചന ബജറ്റിലില്ല. സംസ്ഥാനത്തിന്റെ ആകെ പദ്ധതിവിഹിതത്തിന്റെ 20 ശതമാനം മാത്രമാണിത്. സ്ത്രീകളേയും കുട്ടികളേയും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരേയും ഈ ബജറ്റ് എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണിത്. മാത്രമല്ല കഴിഞ്ഞ ബജറ്റിന്റെ കാലത്ത് ജെന്‍ഡര്‍ ബജറ്റിനായി നീക്കിവച്ചത് 40,254 കോടി രൂപയാണ്. ഈ തുക പോലും ചെലവാക്കിയിട്ടില്ല എന്നതാണ് വസ്തുത. സ്ത്രീകളുടെയും കുട്ടികളുടെയും പ്രയോജനത്തിനായി കൃത്യതയോടെ ആസൂത്രണം ചെയ്ത പദ്ധതികള്‍ ഈ ബജറ്റിലും ഇല്ല.

സ്ത്രീ  സൗഹൃദമല്ലാത്ത ബജറ്റ്

ബജറ്റ് ആകെ പരിശോധിക്കുമ്പോള്‍ കുടുംബശ്രീ പദ്ധതികള്‍ക്ക് 260 കോടി രൂപ മാറ്റിവച്ചതാണ് സ്ത്രീകള്‍ക്കായുള്ള ഒരു പ്രധാന വകയിരുത്തല്‍. പോക്‌സോ കേസുകളുടെ നടത്തിപ്പിനായി 28 കോടതികള്‍ സ്ഥാപിക്കുന്നതും, അതിലേക്കായി 28 കോടി വകമാറ്റിയതുമാണ് മറ്റൊന്ന്. എന്നാല്‍ പോക്‌സോ കോടതികള്‍, സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് സ്ഥാപിച്ചിട്ടുള്ളത്. അതിലേക്ക് തുക മാറ്റിയതും സുപ്രീം കോടതി നിര്‍ദേശം പാലിക്കാനാണ്.

സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം കിഴങ്ങുകളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള തീരുമാനമാണ്. സ്വതവേ തന്നെ മദ്യ ഉപഭോഗം കൂടുതലുള്ള നമ്മുടെ നാട്ടില്‍ കൂടുതല്‍ മദ്യപന്മാരെ സൃഷ്ടിക്കുവാന്‍ മാത്രമേ ഇതു സഹായിക്കൂ. അതേസമയം  മദ്യവിമുക്തി  ശ്രമങ്ങള്‍ക്കായും ബജറ്റില്‍ പണം വകയിരുത്തുന്നു. കുടം കമഴ്‌ത്തിവച്ച് വെള്ളം ഒഴിക്കുന്നതിന് തുല്യമാണിത്. യാതൊരു ഗൃഹപാഠവുമില്ലാതെയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ഇതില്‍നിന്നും വ്യക്തം.  മദ്യ ഉപഭോഗം മൂലം താളം തെറ്റുന്ന കുടുംബ ബന്ധങ്ങളും കുടുംബ ബജറ്റും സ്ത്രീകളെ തന്നെയാണ് ഏറ്റവുമധികം ബാധിക്കുക.

‘വര്‍ക്ക് നിയര്‍ ഹോം’ എന്ന മറ്റൊരു പദ്ധതിയാണ് സ്ത്രീകളുടെ ആവശ്യം  പരിഗണിച്ച് കൊണ്ടുവന്നത് എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതു പുതിയ പ്രഖ്യാപനമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡോ. തോമസ് ഐസക് തന്നെ  പദ്ധതി പ്രായോഗികമല്ല എന്നുകണ്ട് അതിനുവേണ്ടി മാറ്റിവച്ച തുക വകമാറ്റി ചെലവഴിച്ചു. അത്തരത്തില്‍ പരാജയപ്പെട്ട ഒന്നാണ് ‘സ്ത്രീ സൗഹൃദ പദ്ധതി’ എന്ന മേല്‍വിലാസത്തില്‍ വീണ്ടും അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ നേരിട്ട് തൊഴിലില്‍ ഏര്‍പ്പെടുന്ന ഒരു മേഖലയാണ് ടൂറിസം. ഈ മേഖലക്കും ബജറ്റ് മതിയായ തുക നല്‍കുന്നില്ല. ക്ഷേമപദ്ധതികളുടെ മേന്മ പറഞ്ഞാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ പാലം കയറിക്കഴിയുമ്പോള്‍ ‘കൂരായണ’ എന്ന നിലപാടാണ് ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ഈ സര്‍ക്കാരിനുള്ളത്. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടുമെന്ന തെരഞ്ഞെടുപ്പ് വാദ്ധാനം ബജറ്റില്‍ പ്രതിഫലിച്ചിട്ടില്ല.

നിര്‍ദ്ദേശങ്ങളില്ല; പ്രഖ്യാപനം മാത്രം

പട്ടികജാതി, വര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായും ബജറ്റില്‍ പദ്ധതികളില്ല. രണ്ടു വര്‍ഷമായി പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് മുടങ്ങിയിട്ട്.  കഴിഞ്ഞ ബജറ്റില്‍ പട്ടികജാതി ഭവന നിര്‍മാണത്തിനുവേണ്ടി 400 കോടി രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ തുക ചെലവഴിക്കാതെ പാഴായിപ്പോകുകയാണുണ്ടായത്. പട്ടികജാതി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ശരിയായ ഫണ്ട് വിനിയോഗം നടക്കുന്നില്ല.

കെ ഫോണിനും സില്‍വര്‍ലൈനിനും  തുക മാറ്റിവച്ചപ്പോഴും അടിസ്ഥാന മേഖലകളെ അഭിസംബോധന ചെയ്യാതെയാണ് കേന്ദ്രാനുമതി പോലും ലഭിക്കാത്ത സില്‍വര്‍ലൈനുവേണ്ടി 2000 കോടി ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ബജറ്റിലില്ല. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളുമില്ല. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നുള്ള മുദ്രാവാക്യങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ ഉണ്ടെങ്കിലും അത് എങ്ങനെ നടപ്പാക്കുമെന്ന് ധനമന്ത്രി പറയുന്നില്ല.

വ്യവസായ മേഖലയിലും കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇല്ല. നാമമാത്രമായ വര്‍ധനവ് മാത്രമാണ് കഴിഞ്ഞബജറ്റില്‍നിന്ന് ഈ ബജറ്റില്‍ അധികമായുള്ളത്. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ഖജനാവിന്റെ ഭൂരിഭാഗം ചെലവഴിക്കുന്ന രീതി ഈ ബജറ്റും പിന്തുടരുന്നു. സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തിന് ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കുമ്പോഴും, നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി പോലുള്ളവയെ ലാഭത്തിലാക്കാനുള്ള പ്രായോഗിക ശ്രമങ്ങള്‍ ഇല്ല. ആയിരം കോടി രൂപയാണ് കെഎസ്ആര്‍ടിസിക്കുവേണ്ടി ഈ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

കോടികളുടെ പ്രഖ്യാപനം നടത്തുമ്പോഴും ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 46500 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. ഈ വര്‍ഷവും കൂടുതല്‍ കടമെടുത്താല്‍ മാത്രമേ അന്‍പത് ശതമാനം പദ്ധതികളെങ്കിലും പ്രാവര്‍ത്തികമാകൂ.ഇടതുപക്ഷത്തിന്റെ ആദര്‍ശത്തിലും ഈ ബജറ്റ് വെള്ളം ചേര്‍ക്കുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ തോട്ടങ്ങളുടെ പരിധിയിലേക്ക് കൂടുതല്‍ വിളകളെ ചേര്‍ക്കാന്‍ ധനമന്ത്രി ശിപാര്‍ശ ചെയ്യുന്നു. ഭൂപരിഷ്‌കരണ നിയമം പരാജയമായിരുന്നു എന്ന ആരോപണം വ്യംഗ്യേന സമ്മതിക്കലാണ് ഇത്. ഭൂപരിഷ്‌കരണ നിയമം മൂലം ഒരു വിഭാഗത്തിനു മാത്രം നഷ്ടം ഉണ്ടായി എന്നുള്ള  വാദം പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഇടതുപക്ഷം ശരിവയ്‌ക്കുന്നു.

ചെറുകിട ഡീസല്‍ വാഹനങ്ങള്‍ക്കുവരെ ഹരിതനികുതി ഏര്‍പ്പെടുത്തിയ ബജറ്റ്, മുന്‍കിട കാരവാനുകളുടെ നികുതി കുറച്ചു. ഈ പ്രഖ്യാപനം സിപിഎം മുതലാളിത്ത പക്ഷത്തേക്ക് ചായുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.ഇത്തരത്തില്‍ വരുമാന മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാത്ത, പ്രായോഗികത ഇല്ലാത്ത ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തന്റെ മുന്‍ഗാമിയെപ്പോലെ സാഹിത്യ കവിതാ ശകലങ്ങള്‍, ബജറ്റില്‍ അനവസരത്തില്‍ കുത്തിനിറച്ചില്ല എന്നതു ശരിതന്നെ. എന്നാല്‍ പൊങ്ങച്ചത്തിന്റെ കാര്യത്തില്‍ തന്റെ മുന്‍ഗാമിയെ കടത്തിവെട്ടുന്ന നിലപാടുകളാണ് ബാലഗോപാലിന്റേത്. ലോകസമാധാനത്തിനായി രണ്ട് കോടി മുടക്കി യോഗം നടത്തുമെന്ന പ്രഖ്യാപനം അത്തരത്തിലൊന്നാണ്. ഫലത്തില്‍ അടിസ്ഥാനമില്ലാത്ത ഒരു രാഷ്‌ട്രീയ അവകാശവാദമായി ബജറ്റ് തരംതാണു. ബജറ്റിലും അന്ധമായ കേന്ദ്രവിരോധം കുത്തിനിറക്കാനാണ് മന്ത്രി ശ്രമിച്ചത്. പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലാത്ത ബജറ്റ് ‘മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം പോലെയാണ്.’

Tags: keralabudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.