മാഞ്ചസ്റ്റര്‍: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് റിക്കാര്‍ഡ്. പ്രൊഫഷണല്‍ ഫുട്ബോളില്‍ ഏറ്റവും കൂടതല്‍ ഗോള്‍ നേടുന്നതാരമായി ഈ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍. പ്രീമിയര്‍ ലീഗില്‍ ടോട്ടത്തിനെതിരായ മത്സരത്തില്‍ ഹാട്രിക്ക്് കുറിച്ചാണ് റോണോ റിക്കാര്‍ഡിട്ടത്. മൂന്ന് ഗോള്‍ നേടിയതോടെ രാജ്യത്തിനും വിവിധ ക്ലബ്ബുകള്‍ക്കുമായി റോണോ നേടിയ ഗോളുകളുടെ എണ്ണം 807 ആയി. ഇതോടെ ഓസ്ട്രോ- ചെക്ക് താരാമായ ജോസഫ് ബിക്കന്റെ 805 ഗോളുകളുടെ റിക്കാര്‍ഡ് വഴിമാറി.
റൊണാള്‍ഡോ ദേശീയ ടീമിനായി 115 ഗോളുകളും വിവിധ ക്ലബ്ബുകള്‍ക്കായി 692 ഗോളുകളും നേടിയിട്ടുണ്ട്. ടോട്ടനത്തിനെതിരെ പന്ത്രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയതോടെ റൊണാള്‍ഡോ ബിക്കാന്റെ റിക്കാര്‍ഡിനൊപ്പം എത്തി. 38-ാം മിനിറ്റില്‍ രണ്ടാം ഗോളും 81-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക്ക് തികച്ചു. ഈ ഹാട്രിക്കിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോട്ടനത്തെ പരാജയപ്പെടുത്തി. മുപ്പത്തിയേഴുകാരനായ റോണോയുടെ കരിയറിലെ 49-ാം ഹാട്രിക്കാണിത്. പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് റോണാള്‍ഡോ.
ഹാട്രിക്ക് നേടുമ്പോള്‍ റോണോയുടെ പ്രായം 37 വര്‍ഷവും 35 ദിവസവും. ടെഡ്ഡി ഷെറിങ്ഹാമാണ് പ്രീമിയര്‍ ലീഗില്‍ ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കൂടിയ താരം (37 വര്‍ഷവും 146 ദിവസവും). 2003 ഓഗസ്റ്റിലാണ് ടെഡി ഹാട്രിക്ക് നേടിയത്. നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ തോല്‍പ്പിച്ചതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി. 29 മത്സരങ്ങളില്‍ അവര്‍ക്ക് അമ്പത് പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: