ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുളള അവസാന ദിവസം തിങ്കളാഴ്ച അവസാനിക്കെ ഇന്നു മാത്രം ഏകദേശം 37 ലക്ഷം പേര് ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു. വൈകുന്നേരം 6 മണി വരെ ആകെ 6.50 കോടി ആള്‍ക്കാരാണ് ഐടിആര്‍ ഫയലിംഗുകള്‍ സമര്‍പ്പിച്ചിട്ടുളളത്.
പിഴയില്ലാതെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്. ഇന്ന് വൈകുന്നേരം 6 മണി വരെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ 1.78 കോടിയിലധികം വിജയകരമായ ലോഗിനുകള്ക്ക് സാക്ഷ്യം വഹിച്ചതായി ഐടി വകുപ്പ് അറിയിച്ചു.
ഞായറാഴ്ച വരെ,ഏകദേശം 6.13 കോടി ഐടിആറുകളാണ് ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ ഐ ടി ആര് ഫയലിംഗ് സമയപരിധി നീട്ടുമെന്ന് നിലവില്‍ സൂചനകളൊന്നമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: