കൊച്ചി: മാതാ അമൃതാനന്ദമയിയുടെ കൊല്ലം ആശ്രമത്തില്‍ പത്താം ക്ലാസ് വരെ പഠിച്ച അപര്‍ണ മള്‍ബെറി എന്ന അമേരിക്കക്കാരി പങ്കെടുത്ത ഫ്ലവേഴ്സ് ചാനലിന്റെ ഒരു കോടി ക്വിസ് മത്സരം യൂട്യൂബില്‍ തരംഗമാണ്. ഹിന്ദുത്വയെയും ബിജെപിയെയും വിശ്വാസങ്ങളെയും വെല്ലുവിളിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്ന ശ്രീകണ്ഠന്‍നായര്‍ ഈ ക്വിസ് പരിപാടിയിലും അതാവര്‍ത്തിക്കാന്‍ മറന്നില്ല.
മാതാ അമൃതാനന്ദമയിയെ പരിഹസിക്കാന്‍ ചില ശ്രമങ്ങള്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയ്‌ക്കിടയില്‍ നടത്തുന്നുണ്ട്. “അമ്മ ഈ പരിപാടിയെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ?”- ഇതായിരുന്നു ശ്രീകണ്ഠന്‍നായരുടെ ഒരു ചോദ്യം. ഇതിന് അപര്‍ണ മള്‍ബെറി നല്‍കുന്ന മറുപടിയില്‍ ശ്രീകണ്ഠന്‍നായരും വാപൊളിച്ചുപോയി. “ഈ പരിപാടിക്ക് എത്തുന്നതിന് ഏതാനും ദിവസം മുന്‍പ് അമ്മ ഫ്ളവേഴ്സ് ചാനലില്‍ ഇതുപോലെ ഒരു ക്വിസ് പരിപാടിയുണ്ട്. അത് കണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ഇല്ല എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ ക്വിസ് പരിപാടിയില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം വന്നത്”- അപര്‍ണ മള്‍ബെറിയുടെ ഈ മറുപടി കേട്ടപ്പോള്‍ പ്രേക്ഷകരും അമ്പരന്നുപോയി.
നടക്കാന്‍ പോകുന്ന കാര്യങ്ങളുടെ ദര്‍ശനം അമ്മയ്‌ക്ക് നേരത്തെ കിട്ടുന്ന കാര്യം മോഹന്‍ലാല്‍ ഉള്‍പ്പെടെ പലരും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് അപര്‍ണ മള്‍ബെറിയും പറഞ്ഞത്. അമ്മയുടെ അടുത്ത് നിന്നുണ്ടായ അതിശയകരമായ ആത്മീയാനുഭവം എന്ന നിലയ്‌ക്കാണ് അപര്‍ണ ഈ അനുഭവം പങ്കുവെച്ചത്. ആദ്യം അമ്പരന്നുപോയെങ്കിലും ശ്രീകണ്ഠന്‍നായര്‍ അതിനെ മറികടന്നത് മറ്റൊരു തമാശ പൊട്ടിച്ചാണ്. “അമ്മ ഒരു കോടി കിട്ടുമെന്ന് പറഞ്ഞുവോ?”. പരിപാടിയില്‍ പങ്കെടുത്ത് കിട്ടാന്‍ പോകുന്ന സമ്മാനത്തെക്കുറിച്ച് അമ്മ എന്തെങ്കിലും പറഞ്ഞുവോ എന്നായിരുന്നു ചോദ്യം. ഇതിന് ഇല്ല എന്നായിരുന്നു അപര്‍ണയുടെ മറുപടി.
അതുപോലെ അമ്മയുടെ സ്കൂളില്‍ പഠിച്ച കാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ ശ്രീകണ്ഠന്‍നായര്‍ പറയുന്നുണ്ട്. അതിന് “എമേസിങ്” (ആശ്ചര്യകരം) എന്ന മറുപടിയാണ് അപര്‍ണ മള്‍ബെറി പങ്കുവെച്ചത്. അമ്മയുടെ സ്കൂളില്‍ നിന്നും ആശ്രമത്തില്‍ നിന്നും പഠിച്ച സംസ്കാരം വിദേശത്ത് പോകുമ്പോള്‍ പലരെയും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ടെന്നും അപര്‍ണ പറയുന്നു. “അതിഥികളോട് ചെരിപ്പ് പുറത്തഴിച്ച് വെച്ച് വീട്ടിലേക്ക് കടക്കാന്‍ പറയാറുണ്ട്. എന്തിനാണ് അഴുക്കുപുരണ്ട ചെരിപ്പ് വീട്ടിനുള്ളില്‍ കയറ്റുന്നത്. ” അതുപോലെ ആശ്രമത്തില്‍ നിന്നും പഠിച്ച കൈകൊണ്ട് ആഹാരം കഴിക്കുന്ന അനുഭവം അടിപൊളിയാണെന്നും വിദേശികളോടും ശരിക്കും ആഹാരത്തിന്റെ രുചി ആസ്വദിക്കാന്‍ ഫോര്‍ക്കും സ്പൂണും അല്ല കൈകൊണ്ട് തന്നെ കഴിക്കണമെന്നും അപര്‍ണ പറയുന്നു.
അപര്‍ണ്ണയുടെ വേറിട്ടു കഴിഞ്ഞിരുന്ന അച്ഛനും അമ്മയും ഒന്നിച്ചക്കുന്നത് അമ്മയുടെ ആശ്രമത്തില്‍ എത്തിയതിന് ശേഷമാണ്. അതുമുതല്‍ ഒട്ടേറെ നന്മകള്‍ ജീവിതത്തില്‍ കിട്ടിയത് അമ്മയില്‍ നിന്നാണെന്നും അപര്‍ണ മള്‍ബെറി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: