Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നുണ പ്രചരിപ്പിച്ച് ഹിന്ദു പത്രത്തിന്റെ ജേണലിസ്റ്റ്

ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഗംഗാ ദൗത്യം (ഓപ്പറേഷന്‍ ഗംഗ) പരാജയപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് പത്രക്കാരാണ്. ഇടതു അനുഭാവികളായ പത്രക്കാര്‍ തലങ്ങും വിലങ്ങും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 06:19 pm IST
in India

ചെന്നൈ: ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഗംഗാ ദൗത്യം (ഓപ്പറേഷന്‍ ഗംഗ) പരാജയപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് പത്രക്കാരാണ്. ഇടതു അനുഭാവികളായ പത്രക്കാര്‍ തലങ്ങും വിലങ്ങും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

ചെന്നൈയില്‍ നിന്നുള്ള ഹിന്ദു പത്രത്തിന്റെ ഒരു ഉപസ്ഥാപനത്തില്‍ ജേണലിസ്റ്റായ പാര്‍വ്വതി ബിന്ദു ബേനുവിന്റെ ഒരു വാര്‍ത്ത ഇത്തരത്തില്‍ തെറ്റിദ്ധാരണ വളര്‍ത്താനുള്ള ബോധപൂര്‍വ്വ ശ്രമമായിരുന്നു. ഉക്രൈനിലെ പിസോചിന്‍ നഗരത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിനിടയിലാണ് ബിന്ദുവിന്റെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പുറത്തുവന്നത്.

Twitter post from the journalist

ഖാര്‍കിവ് പ്രവിശ്യയിലെ പിസോചിന്‍ പ്രദേശത്ത് കുടുങ്ങിപ്പോയ ചില വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അറിയാന്‍ ഡിഎംകെയുടെ രാജ്യസഭാ എംപി കനിമൊഴി ശ്രമിച്ചിരുന്നു. ഇതിനായി കനിമൊഴി ജേണലിസ്റ്റായി പാര്‍വ്വതി ബിന്ദു ബേനുവിനോട് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. കനിമൊഴി ഈ വിഷയത്തില്‍ താല്‍പര്യം കാട്ടിയതോടെ ബിന്ദു ഈ വാര്‍ത്തയെ സ്വന്തം ഭാവനയുടെ നിറം പിടിപ്പിച്ച് മറ്റൊന്നാക്കി മാറ്റി. പിസോചിന്‍ മേഖലയില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ട് സംവിധാനങ്ങളൊരുക്കുമെന്നായിരുന്നു അടുത്ത ദിവസം ബിന്ദു നല്‍കിയ വാര്‍ത്ത. അതും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ തമിഴ്‌നാട് സര്‍ക്കാര്‍ സ്വന്തം നിലയില്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുമെന്നായിരുന്നു ഹിന്ദു ബിസിനസ് ലൈനില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത. ഇവിടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ താഴ്‌ത്തിക്കെട്ടുക, ഒപ്പം തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിന്റെ ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുക എന്നീ രണ്ട് ഉദ്ദേശ്യങ്ങളായിരുന്നു.

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിസോചിനില്‍ നിന്നും ഒഴിപ്പിക്കാന്‍ ബസ് ഏര്‍പ്പെടുത്തിയി്ട്ടുണ്ടോ എന്ന വസ്തുത പരിശോധിക്കാതെയായിരുന്നു ഈ ജേണലിസ്റ്റ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ പിസോചിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ബസ് ഏര്‍പ്പെടുത്തിയത് കേന്ദ്ര വിദേശകാര്യമന്ത്രാലയമായിരുന്നു. അല്ലാതെ ഹിന്ദു ബിസിനസ് ലൈനിന്റെ ജേണലിസ്റ്റ് അവകാശപ്പെട്ടതുപോലെ ഡിഎംകെ സര്‍ക്കാര്‍ ആയിരുന്നില്ല.

അടുത്ത ദിവസം വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചിയുടെ അറിയിപ്പ് വന്നു. ‘ഖാര്‍കീവില്‍ ചില വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുണ്ട്. അതില്‍ പിസോചിന്‍ മേഖലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് ബസുകള്‍ കാത്ത് നില്‍ക്കുകയാണ്’. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പിസോചിനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസുകളില്‍ ഒഴിപ്പിക്കുന്നതിന്റെ ഒട്ടേറെ ദൃശ്യങ്ങള്‍ വന്നിരുന്നു. പിസോചിനില്‍ കുടുങ്ങിയ 298 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബന്ധപ്പെട്ടെന്നും ഇവരെ ഒഴിപ്പിക്കാന്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏത് സമയത്തും അത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എടുക്കാന്‍ എത്തിച്ചേരുമെന്നും അറിയിച്ചു.

ബസുകള്‍ എല്ലാം ഒരുക്കിയത് വിദേശകാര്യമന്ത്രാലയമാണ്. അതും കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍. ഇതില്‍ തമിഴ്‌നാട് സര്‍ക്കാരിന് ഒരു പങ്കുമില്ല. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മറ്റൊരു രാജ്യത്ത് നിന്നും ഒഴിപ്പിക്കാന്‍ കര്‍ശനമായ പ്രൊട്ടോക്കോള്‍ ഉണ്ട്. അല്ലാതെ ഒരു സംസ്ഥാനത്തിന് നേരിട്ട് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ആവില്ല. വസ്തുതകള്‍ ഇതായിരിക്കേ യാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത നുണകള്‍ പ്രചരിപ്പിക്കാന്‍ ചില ജേണലിസ്റ്റുകള്‍ ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് വേണം കരുതാന്‍.

Tags: തെറ്റായ വിവരങ്ങള്‍ഒഴിപ്പിക്കല്‍ഖാര്‍ക്കീവ്റഷ്യഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംUkraineപാര്‍വ്വതി ബിന്ദു ബേനുഡിഎംകെഹിന്ദു ബിസിനസ് ലൈന്‍മാധ്യമപ്രവര്‍ത്തകര്‍പിസോചിന്‍റഷ്യ- ഉക്രൈന്‍ യുദ്ധംകനിമൊഴിഉക്രൈന്‍ യുദ്ധംIndia evacuation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ പൂട്ടാൻ ഗൾഫ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് ഉക്രെയ്ൻ ; ജിസിസിയിൽ സൈനിക വിദഗ്ധരെ വിന്യസിക്കുമെന്ന് വോളോഡിമർ സെലെൻസ്‌കി

World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

World

പുടിന്റെ വസതിക്ക് നേരെ ഡ്രോണുകളയച്ച് വധിക്കാന്‍ ഉക്രൈന്‍ ശ്രമം; തകര്‍ത്ത് റഷ്യ ;മോദി അപലപിച്ചു

World

ഉക്രൈന് ആയുധംവാങ്ങാനും മറ്റും പണം നല്‍കി യൂറോപ്യന്‍ യൂണിയന്‍; ലക്ഷ്യം പുടിനെ വീഴ്‌ത്തല്‍ തന്നെ

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് ഉര്‍സുല വൊന്‍ ഡെര്‍ ലെയെന്‍ (വലത്ത്)
World

ഉക്രൈന്റെ പണപ്പെട്ടി കാലിയായി….റഷ്യ യൂറോപ്പിലെ ബാങ്കുകളില്‍ നിക്ഷേപിച്ച 17.3 ലക്ഷം കോടി പിടിച്ചെടുത്ത് ഉക്രൈന് നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.