തിരുവനന്തപുരം : ഒന്നര വസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയും അങ്കമാല സ്വദേശിനിയുമായ സിപ്സി അറസ്റ്റില്‍. ബാലനീതി നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് സിപ്സിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ബീമാ പള്ളി പരിസരത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. കുഞ്ഞിന്റെ അച്ഛനായ സജീവിനെതിരേയും പോലീസ് കേസെടുത്തിരിക്കുകയാണ്. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. സിപ്സിയുടെ ഒരു സുഹൃത്ത് പൂന്തുറ ഭാഗത്ത് താമസിക്കുന്നുണ്ട്. ഇവരുടെ നിര്‍ദ്ദേശ പ്രകാരമാണ് സിപ്സി ബീമാപള്ളിയുടെ പരിസരത്ത് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച സുഹൃത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബീമാ പള്ളി ഭാഗത്ത് എത്തിയ ഇവരെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് പൂന്തുറ സ്റ്റേഷനിലെത്തിച്ച ശേഷം അക്രമാസക്തയായ ഇവര്‍ പോലീസുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: