ഗോരഖ്പൂര്‍: യുപി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച ഭീം ആര്‍മി നേതാവും ആസാദ് സമാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ രാവണ്‍ എന്ന ചന്ദ്രശേഖര്‍ ആസാദിന് നാണംകെട്ട തോല്‍വി. കെട്ടി വച്ച കാശ് പോലും നഷ്ടമായാണ് ആസാദിന്െ മടക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 1,03,390 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ആകെ പോള്‍ ചെയത് 2,50,067 വോട്ടുകളില്‍ 165499 വോട്ടുകളാണ് യോഗിക്ക് ലഭിച്ചത്. എതിര് സ്ഥാനാര്‍ത്ഥി എസ്പിയുടെ എസ്. ഉപേന്ദ്ര ദത്ത് ശുക്ലയ്ക്ക് ലഭിച്ചത് 60,896 വോട്ടുകളാണ്. എന്നാല്‍, വീരവാദവുമായി എത്തിയ ആസാദിനെ ലഭിച്ചത് വെറും 7640 വോട്ടുകളാണ്. ആകെ വോട്ടുകളുടെ 66.18 ശതമാനം വോട്ടുകള്‍ യോഗി സ്വന്തമാക്കിയപ്പോള്‍ ആസാദിന് ലഭിച്ചത് 3.06% വോട്ടുകളാണ്.
ചട്ടം അനുസരിച്ച്, 1/6ല്‍ താഴെ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക്, അതായത് 16.67% വോട്ടില്‍ കുറവാണെങ്കില്‍ അവരുടെ കെട്ടിവെച്ച തുക നഷ്ടപ്പെടും. ഇതനുസരിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദിന് കെട്ടിവെച്ച തുക നഷ്ടമായത്.
മുഖ്യമന്ത്രി യോഗിനെതിരെ ആസാദ് സമാജ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചതിന് പിന്നാലെ അഭിമുഖങ്ങളില്‍ അദ്ദേഹം വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. യുപിയില്‍ 403 സീറ്റുകളിലാണ് തങ്ങളുടെ മുന്നണി മത്സരിക്കുന്നതെന്നും യുപിയില്‍ ആസാദ് സമാജ് പാര്‍ട്ടി വലിയ ശക്തിയായി മാറുമെന്നും തങ്ങളില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നും വിശ്വാസമുണ്ടെന്നും വോട്ടെടുപ്പിനിടെ ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: