തിരുവനന്തപുരം: മരച്ചിനിയില്‍ നിന്നും മദ്യം നിര്‍മ്മിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. മദ്യനിര്‍മ്മാണത്തിനായി ഗവേഷണം പ്രോത്സാഹിപ്പിക്കും. ഇതിനായി 2 കോടിയും അനുവദിക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള നടപടികളുണ്ടാകും. കേരളത്തിന്റെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ്. അതിനാല്‍ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിനായി ധനമന്ത്രിയെ സ്പീക്കര്‍ ക്ഷണിച്ചതിന് പിന്നാലെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സ്പീക്കറിനോട് ഒരു ആവശ്യം ഉന്നയിച്ചു. ‘നമ്മള് തമ്മിലുള്ള അകല്‍ച്ച കുറച്ചതോടെ മാസ്ക് എടുത്തിട്ട് സംസാരിക്കാന്‍ അനുവദിക്കണം’ എന്നായിരുന്നു ധനമന്ത്രിയുടെ ആവശ്യം.
ബജറ്റ് അവതരണത്തിന് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ മാസ്ക് മാറ്റിയാല്‍ സംസാരിക്കാന്‍ എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി തല്ക്കാലം അങ്ങേയ്ക്ക് മാസ്കില്ലാതെ സംസാരിക്കാം എന്ന നിലപാട് അറിയിച്ചതോടെ ധനമന്ത്രി മാസ്ക് മാറ്റുകയും ബജറ്റ് അവതരണത്തിലേക്ക് കടക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: