ന്യൂദല്‍ഹി: ബിജെപിയുടെ വികസനരാഷ്‌ട്രീയത്തിലധിഷ്ഠിതമായ ഭരണമാണ് ഇന്ത്യയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സദ്ഭരണത്തിനുള്ള അംഗീകാരമാണ് നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വികസനരാഷ്‌ട്രീയത്തെ അംഗീകരിക്കുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സദ്ഭരണത്തിനുള്ള അംഗീകാരമാണ്. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്ന ആശയത്തെ രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിനുള്ള സൂചനയാണിത്. ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ജനപക്ഷത്ത് നിന്ന് നടപ്പാക്കിയ ജനേക്ഷമ പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയം.
കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രിയങ്ക പരീക്ഷണം തകര്‍ന്നു തരിപ്പണമായി. നെഹ്‌റു കുടുംബത്തോടുള്ള വിയോജിപ്പ് ഒരിക്കല്‍ കൂടി ജനങ്ങള്‍ പ്രകടമാക്കിയിരിക്കുകയാണ്. പഞ്ചാബിലും ഉത്തരാഖണ്ഡിലുമടക്കം കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കടക്കം തോറ്റുപിന്മാറേണ്ടിവന്നു. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ചേര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചീത്തവിളിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എന്തു പറയാനുണ്ടെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.
പിണറായി ഭരിക്കുന്ന കേരളം പോലെ നിയമവാഴ്ച തകര്‍ന്ന സംസ്ഥാനമായി യുപിയെ മാറ്റരുതെന്നാണ് യോഗി ആദിത്യനാഥ് ജനങ്ങളോട് പറഞ്ഞത്. പിണറായി ഭരണത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായി എന്നു യോഗി പറഞ്ഞപ്പോള്‍ സിപിഎം നേതാക്കളെക്കാള്‍ യോഗിയെ ചീത്തവിളിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനായിരുന്നുവെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: