ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു.അമേരിക്കയിലെ ബെന്നറ്റ് എന്ന 57 കാരനാണാ പന്നിയുടെ ഹൃദയം സ്വീകരിച്ചത്. രണ്ട ്മാസത്തോളെ ആശുപത്രിയില്‍ ആയിരുന്നു. പിന്നീടാണ് മരിച്ചത്.
അന്തരാഷ്ട്രാവാര്ത്ത എജന്‍സിയാണ് വിവരം പുറത്ത് വിട്ടത്. ജനുവരി ഒന്‍പതിനാണ് ശസ്ത്രക്രിയ നടന്നത്.ഏഴ് മണിക്കൂര്‍ നീണ്ട ശസത്രക്രിയ ആയിരുന്നു.വൈദ്യശാസ്ത്രത്തിന് തന്നെ ഒരു മുതല്‍ക്കൂടാകും എന്ന് കരുതിയിരുന്ന ശസ്ത്രക്രിയായിരുന്നു ഇത്. ബാള്മോറിലെ മേരിലാന്റ് മെഡിക്കല്‍ സെന്റിലാണ് ശസ്ത്രക്രിയ നടന്നത്.
മനുഷ്യ ഹൃദയം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ ആയിരങ്ങള്‍ മരിക്കുന്ന സാഹചര്യത്തിലാണ് മറ്റ് വഴികള്‍ ആലോചിച്ചു തുടങ്ങിയത്. അങ്ങനെയാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മാസം മാത്രമായി അതിന്റെ അയുസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: