മാവുങ്കാല്‍: മാവുങ്കാലിന് ചന്തമേറുന്ന മാവിന് കോടാലി വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പണ്ട് ആനന്ദാശ്രമം എന്ന പേരിലാണ് മാവുങ്കാലിനെ അറിയപ്പെട്ടിരുന്നത്. പുല്ലൂരിലെ കേശവന് കര്‍ത്തായര്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഓടിട്ട കെട്ടിടവും അതിനോട് ചേര്‍ന്നുള്ള മാവും ഇതുവഴി യാത്രചെയ്യുന്നവര്‍ക്ക് മാവുങ്കാലിന്റ അടയാളം സാക്ഷ്യപ്പെടുത്തുന്നു.
മാവ് വളര്‍ന്നത്തോടെ ആനന്ദശ്രമം മാവുങ്കാലായി മാറി. ഏതിനും മൂകസാക്ഷിയായി നിന്ന കൂറ്റന്‍ മാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മാവുങ്കാലിന് നഷ്ടമാക്കാന്‍ പോകുകയാണ്. മാവിനോട് ചേര്‍ന്ന് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നുണ്ട്. പണ്ട് മുതല്‍ ഹോട്ടലിന് പേര് ഉണ്ടങ്കിലും ഇപ്പോഴും പല ആളുകളും മാവിന്റടിയിലെ ഹോട്ടല്‍ എന്നാണ് പറയുന്നത്.
റവന്യൂ ഭൂമിയിയില്‍ സ്ഥിതി ചെയ്യുന്ന മാവിനോട് ചേര്‍ന്നുള്ള കിണറ്റിന് സമീപം പണ്ട് കാലങ്ങളില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ വെള്ളം കുടിക്കാന്‍ തൊടി കെട്ടി ഉണ്ടാക്കിയിരുന്നെങ്കിലും പിന്നീട് ഇത് വിസ്മൃതിയിലായി. ഇതു പോലെ തന്നെ വര്‍ഷങ്ങളായി ഇവിടെയുള്ള മീന്‍ കച്ചവടവും ഓട്ടോറിക്ഷ സ്റ്റാന്റും എല്ലാം ഇനി ഓര്‍മകള്‍ മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: