ലഖ്നോ: ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഇതോടെ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടയില്‍ തന്നെ കലാപവും രക്തച്ചൊരിച്ചിലും ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ചില സമാജ് വാദി അനുയായികള്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ രക്തമൊഴുക്കാനുള്ള ആഹ്വാനം നടത്തിക്കഴിഞ്ഞു. മിക്കവാറും വോട്ടെണ്ണിത്തുടങ്ങുന്നതിന് മുന്‍പേ കലാപം നടത്താനും ചില സമാജ് വാദി നേതാക്കള്‍ നിര്‍ദേശിക്കുന്നു.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അംഗീകരിക്കാന്‍ അഖിലേഷ് യാദവ് ഇതുവരെ തയ്യാറായിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാട്ടുന്നുവെന്ന ആരോപണം എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെയാണഅ അഖിലേഷ് യാദവ് ട്വിറ്ററില്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്നും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നും ആരോപിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഈ പ്രചാരണം മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലും അനുയായികളിലും കുത്തിവെക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
വാരണാസിയിലെ ജില്ലാ മജിസ്ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ മാറ്റിയെന്ന് അഖിലേഷ് ആരോപിച്ചത്. ‘വാരണാസിയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത് എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിടങ്ങള്‍ നിരീക്ഷണമെന്ന സന്ദേശമാണ് നല്‍കുന്നത്. എല്ലാ എസ്പി-സഖ്യപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും അനുയായികളും ക്യാമറകളും ബൈനോക്കുലറുകളുമായി ഒരുങ്ങണം. വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. ഭാവിയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ എല്ലാവരും കാവല്ഭടന്മാരായി മാറണം’- അഖിലേഷ് അണികളോട് ആഹ്വാനം ചെയ്തു.
എന്നാല്‍ സത്യം എന്തെന്ന് മനസിലാക്കാന്‍ കൂടി ശ്രമിക്കാതെയായിരുന്നു അഖിലേഷ് യാദവിന്റെ അക്രമത്തിനും രക്തച്ചൊരിച്ചിലിനും ഉള്ള ഈ ആഹ്വാനം. മറ്റൊരു ട്വീറ്റില്‍ ഒരു എസ്പി പ്രവര്ത്തകന് നല്കുന്ന ഉപദേശം ഇതാണ്: ‘മൊബൈല്‍ മാത്രം കയ്യിലേന്തിയിട്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ മുളകളും വടികളും കയ്യിലേന്തി തയ്യാറെടുക്കണം’. ഈ ട്വീറ്റില്‍ അയാള്‍ അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി, ജയന്ത് സിങ് ചൗധരി, ഓം പ്രകാശ് രാജ്ഭര്‍ എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം തുടര്‍ന്നുകൊണ്ട് അഖിലേഷ് യാദവ് ഒരു ഹിന്ദു കവിത പങ്കുവെച്ചു: ‘എന്റെ മനസാക്ഷി ഉണരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇതെഴുതുന്നത്. ഞാന്‍ അറിവില്ലാത്തവനായിരിക്കുന്നു. എന്തുകൊണ്ടാണ് ചില വാര്‍ത്തകള്‍ അപ്രിയമാകുന്നതെന്ന് എനിക്കറിയില്ല’.
അഖിലേഷിന്റെ ഈ ട്വീറ്റിനോട് അനുയായിയായ അരവിന്ദ് യാദവ് പ്രതികരിക്കുന്നത് ഇങ്ങിനെ: ‘ഇത് ബീഹാറാണെന്ന് തെറ്റിദ്ധരിക്കരുത്. തെരുവില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’.
എന്നാല്‍ അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ ജില്ല മജിസ്ട്രേറ്റ് തള്ളിക്കളയുന്നു. പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് വാരണാസിയില്‍ ഏതാനും വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയതെന്ന് വാരണാസി ജില്ലാ മജിസ്ട്രേറ്റ് വിശദീകരിച്ചിരുന്നു. ഇത് വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങളല്ലെന്നും ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. ‘വോട്ടെണ്ണല്‍ ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനം യുപി കോളെജില്‍ ബുധനാഴ്ച നടക്കും. ഇതിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ട് രേഖപ്പെടുത്തപ്പെട്ടവയല്ല.’- ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും ഈ വിശദീകരണമുണ്ടായിട്ടും അഖിലേഷ് യാദവും അനുയായികളും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്.
പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരും അഖിലേഷ് യാദവിന്റെ ആരോപണം തള്ളി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറയുന്നത് ഒരു ഇലക്ട്രോണിക് യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ ആര്‍ക്കും കഴിയില്ലെന്നാണ്.
ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അക്രമവും രക്തച്ചൊരിച്ചിലും നടത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: