കല്‍പ്പറ്റ: വയനാട്ടിലെ വനവാസി ജനത അനുഭവിക്കുന്ന പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ട് കണ്ട് പഠിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്പ്പിക്കുമന്ന് നടനും, എം.പിയുമായ സുരേഷ് ഗോപി പറഞ്ഞു.
നിലമ്പൂര്‍- നഞ്ചങ്കോട് പാത പദ്ധതി നടപ്പിലാകുമെന്നും, വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും കേരളത്തിലെ ഭരണകൂടം വയനാടിനെ വളരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാറുമ്മല്‍ക്കടവ് കോളനി, അനേരി കോളനി, കുളത്തൂര്‍ കോളനി തുടങ്ങി ആറോളം കോളനികള്‍ സന്ദര്‍ശിച്ച് ഊരിലെ, വനവാസി ജനത അനുഭവിക്കുന്ന പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ട് കണ്ട് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുരേഷ് ഗോപി എം.പി വയനാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: