തിരുനെല്‍വേലി: ഇന്ത്യന്‍ ഗവണ്മെന്റ് നടത്തിയപോലെ രക്ഷാ പ്രവര്‍ത്തനം ഒരു രാജ്യവും നടത്തിയില്ലായെന്ന് ഉക്രൈനില്‍ നിന്നും നാട്ടിലെത്തിയ തമിഴ് വിദ്യാര്‍ത്ഥികള്‍. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മാധ്യമങ്ങള്‍ക്കൊപ്പം വീടുകളിലെത്തി സന്ദര്‍ശിച്ചപ്പോഴായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം. യാത്ര സുഖകരമായിരുന്നെന്നും ആഹാരവും എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ സ്റ്റാലിനോട് പറഞ്ഞു.
“നമ്മുടെ സര്‍ക്കാര്‍ നടത്തിയ പോലെ രക്ഷാപ്രവര്‍ത്തനം വേറൊരു രാജ്യവും നടത്തിയില്ല. വളരെ വേഗത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ആഹാരവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു”. വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.
മധുരയിലേക്കുള്ള യാത്രാ മധ്യേയാണ് വിദ്യാര്‍ത്ഥികല്‍ നാട്ടിലെത്തിയതായി മുഖ്യമന്ത്രി അറിഞ്ഞത്. തുടര്‍ന്ന് തിരുനെല്‍വേലിയിലെ വീടുകളിലെത്തി സന്ദര്‍ശിക്കുകയായിരുന്നു. വിദ്യര്‍ത്ഥികളുടെ തുടര്‍പഠനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സന്ദര്‍ശന ശേഷം സ്റ്റാലിന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: