Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജന്‍ ഔഷധി വഴി കുറച്ചത് 800 മരുന്നുകളുടെ വില; ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മാസം ശരാശരി 1500 രൂപയാണ് തനിക്ക് മരുന്നിനായി ചെലവായിരുന്നതെന്നും ജന്‍ ഔഷധി വഴി അവ വാങ്ങാന്‍ തുടങ്ങിയതോടെ ചെലവ് 250 രൂപയായി കുറഞ്ഞുവെന്നും പട്‌നയില്‍ നിന്നുള്ള ഹില്‍ദ ആന്തണി മോദിയുമായുള്ള സംസാരത്തിനിടെ പറഞ്ഞു. ഇപ്പോള്‍ ബാക്കി പണം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അവര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 08:14 pm IST
in India

ന്യൂദല്‍ഹി: പ്രമേഹം, അര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ക്ഷയം എന്നിവയുടെ അടക്കം എണ്ണൂറിലേറെ മരുന്നുകളുടെ വില കുത്തനെ കുറയ്‌ക്കാന്‍ ജന്‍ ഔഷധി വഴി കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. രാജ്യത്തൊട്ടാകെ 8500 ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളാണ് ഉള്ളതെന്നും അവ സാധാരണക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജന്‍ ഔഷധി ഗുണഭോക്താക്കളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ജന്‍ ഔഷധി വാരാചണത്തോട് അനുബന്ധിച്ചായിരുന്നു സംവാദം.

മാസം ശരാശരി 1500 രൂപയാണ് തനിക്ക് മരുന്നിനായി ചെലവായിരുന്നതെന്നും ജന്‍ ഔഷധി വഴി അവ വാങ്ങാന്‍ തുടങ്ങിയതോടെ ചെലവ് 250 രൂപയായി കുറഞ്ഞുവെന്നും പട്‌നയില്‍ നിന്നുള്ള ഹില്‍ദ ആന്തണി മോദിയുമായുള്ള സംസാരത്തിനിടെ പറഞ്ഞു. ഇപ്പോള്‍ ബാക്കി പണം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അവര്‍ പറഞ്ഞു.

ഹില്‍ദയെപ്പോലുള്ളവര്‍ക്ക് ജന്‍ ഔഷധിയിലുള്ള വിശ്വാസം വര്‍ധിച്ചുവരികയാണെന്നും ഇടത്തരക്കാര്‍ക്ക് ഈ പദ്ധതിയുടെ പ്രചാരകരായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രോഗങ്ങള്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സാമ്പത്തിക ശേഷിയെ തകര്‍ക്കുകയാണ്.  ജന്‍ ഔഷധി വഴി കുറഞ്ഞ വിലയ്‌ക്ക് ഇപ്പോള്‍ അവര്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ജന്‍ ഔഷധി പദ്ധതിയെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കും മാതാപിതാക്കള്‍ക്കുമായി മരുന്നിനു മാത്രം വലിയ തുകയാണ് മാസം ചെലവഴിക്കേണ്ടിവന്നിരുതെന്നും ജന്‍ ഔഷധി മരുന്നുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ മാസം ശരാശരി 2500 രൂപ വരെ ലാഭിക്കാന്‍  സാധിച്ചതായും ഭുവനേശ്വറില്‍ നിന്നുള്ള സുരേഷ് ചന്ദ്ര ബെഹേര പറഞ്ഞു. കുറഞ്ഞ വിലയുള്ള സാനിറ്ററി നാപ്കിനുകള്‍ ഇവിടെ ലഭ്യമാണെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് നാപ്കിനുകള്‍ വിതരണം ചെയ്യാനാകുന്നുണ്ടെന്നും സൂററ്റിലെ പൊതുപ്രവര്‍ത്തക ഉര്‍വശി നീരവ് പട്ടേല്‍ പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള, എല്ലാ തുറകളിലുമുള്ളവര്‍ക്ക് ജന്‍ ഔഷധിയുടെ പ്രയോജനം ലഭിക്കുന്നതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. വെറും ഒരു രൂപമാ്രതമാണ് സാനിറ്ററി നാപ്കിനുകളുടെ വില. 21 കോടി രൂപയാണ് അതിന്റെ വില്പനയിലൂടെ ലഭിച്ചത്. ഹൃദ്രോഗികള്‍ക്കു വേണ്ട സ്‌റ്റെന്റുകള്‍, മുട്ടു മാറ്റിവയ്‌ക്കാനുള്ള കൃത്രിമ മുട്ടുകള്‍ തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറച്ചു. ഇന്ന് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 50 കോടി പേര്‍ അംഗങ്ങളാണ്. മൂന്ന് കോടിയില്‍ പരം പേര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും 70,000 കോടി രൂപയാണ് ഇങ്ങനെ ലാഭിക്കാനായത്. മോദി പറഞ്ഞു.

Tags: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് പദ്ധതിജന്‍ ഔഷധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ആയുഷ്മാന്‍ ഭാരത് കാര്‍ഡ് പാവപ്പെട്ടവരുടെ പോക്കറ്റില്‍ എടിഎം പോലെ

Article

ആരോഗ്യമേഖല: കേരളത്തില്‍ 5 കേന്ദ്ര പദ്ധതികള്‍; നല്‍കിയത് 4745 കോടി: 974 ജനൗഷധി മരുന്നുകടകള്‍: 5,435 ആരോഗ്യ കേന്ദ്രങ്ങള്‍

India

അലോപ്പതിയും ആയുര്‍വ്വേദവും സംയോജിപ്പിച്ചുള്ള ചികിത്സാസാധ്യത തേടുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കയ്യടി; ആയുഷും ഐസിഎംആറും കൈകോര്‍ക്കുന്നു

Main Article

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം

Health

8916 ജനൗഷധി കേന്ദ്രങ്ങള്‍; വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു; ഔഷധ വകുപ്പ് വിജയസോപാനത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.