കീവ്: ഉക്രൈനിലെ രഹസ്യമായ ഒരു വിമാനത്താവളമാണ് റഷ്യയ്ക്കെതിരായ സെലെന്‍സ്കിയുടെ പ്രതിരോധകേന്ദ്രമായി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ രഹസ്യവിമാനത്താവളത്തിലേക്ക് ദിനം പ്രതി കോടാനുകോടി ആധുനിക ആയുധങ്ങള്‍ ഒഴുകുന്നതായി പറയുന്നു. ഉക്രൈന് അതിര്‍ത്തിപ്രദേശങ്ങളിലാണ് ഈ വിമാനത്താവളം.
കഴിഞ്ഞ ദിവസം അമേരിക്കയുടെ സംയുക്തസൈനിക ചെയര്മാന് ജനറല്‍ മാര്‍ക് മില്ലി ഈ രഹസ്യവിമാനത്താവളത്തില് എത്തിയിരുന്നു. ഇവിടേക്ക് ദിനം പ്രതി 17 വിമാനങ്ങള്‍ വരെ ആയുധങ്ങള്‍ നിറച്ച് എത്തുകയാണ്. ഇതില്‍ ടാങ്ക് വേധ മിസൈലുകള്‍ വരെ എത്തുന്നുണ്ട്.
ഇതുവരെ റഷ്യന്‍ സൈന്യം ഈ രഹസ്യവിമാനത്താവളം കണ്ടെത്തിയിട്ടില്ല. ഇവിടെ പറന്നിറങ്ങുന്ന വിമാനങ്ങളില്‍ യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും യുഎസില്‍ നിന്നുമെല്ലാം ആധുനിക ആയുധങ്ങള്‍ എത്തുന്നുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണങ്ങളാണ് റഷ്യന്‍ സേനയ്ക്ക് തലവേദനയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: