തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് ലഭിച്ച അപേക്ഷകള്‍ 25നകം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. അര്‍ഹരായവര്‍ക്ക് ഏപ്രില്‍ രണ്ടാം വാരത്തോടെ പിഎച്ച്എച്ച് കാര്‍ഡുകള്‍ നല്‍കുമെന്ന് മന്ത്രി ജി. അനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് 1,71,733 പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്കി. ജനുവരി 31വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് 1,67,032 കാര്‍ഡുകള്‍ മുന്‍ഗണനാ കാര്‍ഡുകളാക്കി മാറ്റിനല്‍കി. പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കും കാര്‍ഡുകള്‍ മാറ്റി നല്‍കുന്നതിനും ലഭിക്കുന്ന അപേക്ഷകള്‍ അതിവേഗത്തില്‍ പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്ത് മാസത്തിനിടെ 23,29,632 അപേക്ഷകള്‍ വകുപ്പില്‍ ലഭിച്ചു. 22,87,274 അപേക്ഷകള്‍ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: