ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി വളരുകയാണ്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപിക്ക് തൊട്ടതെല്ലാം പൊന്നായി മാറുന്ന സ്ഥിതിവിശേഷമാണ്. ഇതിനിടെ ബിജെപിയുടെ വളര്‍ച്ച ഇല്ലാതാക്കാന്‍ ഒരേയൊരു വഴി മതപരിവര്‍ത്തനം ശക്തമാക്കലാണെന്ന് ഡിഎംകെ അനുഭാവി ഷാലിന്‍ മരിയ ലോറന്‍സിന്റെ പരസ്യമായ ഉപദേശം.
സ്വയം പ്രഖ്യാപിത ക്രിസ്തുമത പ്രവര്‍ത്തക കൂടിയാണ് ഷാലിന്‍ മരിയ ലോറന്‍സ്. തൂത്തുക്കുടിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ലാവണ്യയുടെ മരണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന സമ്മര്‍ദ്ദമുണ്ടെന്ന ബിജെപിയുടെ ആരോപണം ശരിവെച്ച് സുപ്രീംകോടതി സിബി ഐ അന്വേഷണം പ്രഖ്യാപിച്ചത് പള്ളിക്കും തമിഴ്നാട്ടിലെ പള്ളിയെ പിന്തുണയ്ക്കുന്ന സ്റ്റാലിന് സര്‍ക്കാരിനും വലിയ തിരിച്ചടിയായിരുന്നു. അതിനിടെയാണ് മതപരിവര്‍ത്തനമാണ് ബിജെപിയെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല വഴിയെന്ന പരസ്യമായ ഷാലിന്‍ മരിയ ലോറന്‍സിന്റെ ഉപദേശം. ലാവണ്യയ്ക്ക് നിതീ നല്‍കണമെന്ന ആവശ്യമായി സമരം ചെയ്ത എബിവിപി ദേശീയ സെക്രട്ടറി നിധി ത്രിപാഠിയുള്‍പ്പെടെ 33 പേരെ 14 ദിവസമാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചത്.
‘യുക്തിവാദം തമിഴ്നാട്ടില്‍ ബിജെപിയെ വളര്‍ത്തുകയേ ഉള്ളൂ. അത് ബിജെപിയെ സംസ്ഥാനത്തുടനീളം വ്യാപിക്കാന്‍ സഹായിക്കും’ – ഷാവിന് മരിയ ലോറന്‍സ് പറയുന്നു. അതേ സമയം മതപരിവര്‍ത്തനം തമിഴ്നാട്ടില്‍ മതപരമായ ചേരിതിരിവ് രൂക്ഷമാക്കുമെന്ന അഭിപ്രായമാണ് ഡിഎംകെയില്‍ പലര്‍ക്കുമുള്ളത്.
എന്നാല്‍ ഇതിനെ തള്ളിക്കളയുന്ന, മതപരിവര്‍ത്തന അജണ്ടയ്ക്ക് കുടപിടിക്കുന്ന നിര്‍ദേശമാണ് ഷാനില്‍ മരിയ ലോറന്‍സ് എന്ന ക്രിസ്തുമതപ്രചാരക മുന്നോട്ട് വെയ്ക്കുന്നത്. ‘ബിജെപിയുടെ വളര്‍ച്ച തടയാന്‍ രണ്ട് വഴികളേ ഉള്ളൂ. അതില്‍ ഒന്ന് മതപരിവര്‍ത്തനമാണ്. രണ്ടാമത്തേത് അയോധിദാസയെയും അംബേദ്കറെയും എല്ലാ ഭവനങ്ങളിലും എത്തിക്കലാണ്. യുക്തിവാദം ബിജെപിയെ വളര്‍ത്താന്‍ സഹായിക്കുന്ന ആയുധമാണ്. ചരിത്രം പുനസ്ഥാപിക്കലും സാംസ്കാരികമാറ്റങ്ങള്‍ സൃഷ്ടിക്കലുമാണ് മതപരമായ വെറിപ്രചാരണങ്ങളെ തടയാന്‍ സഹായിക്കുന്ന കാര്യങ്ങള്‍’- ഷാലിന്‍ മരിയ ലോറന്‍സ് നിര്‍ദേശിക്കുന്നു.
ഈയിടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്കും എ ഐഎഡിഎംകെയ്ക്കും പിറകെ മൂന്നാമത് ശക്തിയായി ബിജെപി മാറി. 300ല്‍ പരം സീറ്റുകള്‍ ബിജെപി നേടി. പട്ടാളി മക്കള്‍ കചി, കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം, ഡിഎംഡികെ തുടങ്ങിയ എല്ലാ ചെറുപാര്‍ട്ടികളെയും ബിജെപി പിന്തള്ളിയിരുന്നു. മതപരിവര്‍ത്തനത്തിനെതിരെ ശക്തിയുക്തം വര്‍ഷങ്ങളായി പോരാട്ടം നടത്തിയിരുന്ന ബിജെപിയുടെ ഉമാ ആനന്ദന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനില്‍ 134ാം വാര്‍ഡില്‍ വിജയിച്ചതും ഞെട്ടലുളവാക്കിയിട്ടുണ്ട്. ചെന്നൈ കോര്‍പറേഷനെ 100 ശതമാനവും ബ്രാഹ്മണമുക്തമാക്കണമെന്ന ഡിഎംകെ അജണ്ട ഇതോടെ പൊളിഞ്ഞു.
ദ്രാവിഡക്യാമ്പുകളിലും പള്ളികളിലും ബിജെപിയുടെ ഈ മുന്നേറ്റം തെല്ലൊന്നുമല്ല അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപിയെ ഇല്ലാതാക്കാനുള്ള ആശയങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഷാലിന്‍ മരിയ ലോറന്‍സിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിലെ നിര്‍ദേശത്തെയും ഈ ശ്രമങ്ങളുടെ ഭാഗമായി വേണം കാണാന്‍. മതപരിവര്‍ത്തനവാദികള്‍ തമിഴ്നാടിനെ ബിജെപിയില്‍ നിന്നും രക്ഷിക്കാനുള്ള ഒരേയൊരു ഉപായം മതപരിവര്‍ത്തനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതല്ലെങ്കില്‍ അവരുടെ മതപരിവര്‍ത്തന വ്യവസായം തന്നെ നിലച്ചുപോകുമെന്ന ആധി തമിഴ്നാട്ടില്‍ വ്യാപകമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: