കീവ്: ഏത് വിധേനെയും ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയെ ജീവനോടെ ഉക്രൈനില്‍ നിന്നും പുറത്തുകടത്താന്‍ യുഎസ് പ്രത്യേക ദൗത്യസേനയും ബ്രിട്ടന്റെ കമാന്‍ഡോകളും രംഗത്ത്. പക്ഷെ സെലന്‍സ്‌കിയെ ജീവനോടെ പിടിക്കാന്‍ പുടിന്റെ സെപ്റ്റ്‌സ്‌നാസ് എന്ന പ്രത്യേക സേന ജാഗ്രതിയിലാണ്. ഇവരുടെ കണ്ണുവെട്ടിച്ച് സെലന്‍സ്‌കിയെ രക്ഷപ്പെടുത്താന്‍ യുഎസ്-യുകെ കമാന്‍ഡോകള്‍ക്കാവുമോ?
റഷ്യയുടെ സ്‌പെറ്റ്‌സ്‌നാസ് എന്ന പ്രത്യേക രഹസ്യസേന സെലന്‍സ്‌കിയെ തേടിയുള്ള തിരച്ചിലിലാണ്. റഷ്യന്‍ സായുധസേനയുടെ ഒരു സ്വതന്ത്ര യൂണിറ്റാണ് സ്‌പെറ്റ്‌നാസ്. വിദേശരാജ്യങ്ങളില്‍ അതീവ ജാഗ്രതവേണ്ട ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നവരാണ് സെപ്റ്റ്‌സ്‌നാസ്. അതീവരഹസ്യ ദൗത്യങ്ങള്‍, വിദേശരാജ്യങ്ങളിലെ ആഭ്യന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ കുന്നൂകൂട്ടുന്നതിനെതിരെയുള്ള തന്ത്രപരമായ നീക്കങ്ങള്‍ എന്നിങ്ങനെ സങ്കീര്‍ണ്ണദൗത്യങ്ങളിലേര്‍പ്പെട്ട് പരിചയമുള്ള സ്‌പെറ്റ്‌നാസുകളാണ് ഇപ്പോള്‍ സെലന്‍സ്‌കിയെ പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്. ക്രൈമിയന്‍ യുദ്ധമുണ്ടായപ്പോള്‍ പല സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തത് സെപ്റ്റ്‌സ്‌നാസിന്റെ രഹസ്യനീക്കങ്ങളിലൂടെയാണ്.
ഐഎസ്‌ഐഎസിനെ സിറിയയില്‍ ഇല്ലാതാക്കിയ പ്രധാന ദൗത്യം നിര്‍വ്വഹിച്ചത് സെപ്റ്റ്‌സ്‌നാസാണ്. റഷ്യന്‍, സിറിയന്‍ വ്യോമസേനയുടെയും റഷ്യയുടെ പ്രതിരോധ സേനയുടെയും സഹായത്തോടെ 327 ഐഎസ് ഐഎസ് തീവ്രവാദികളെയും അവരുടെ 134 ഒളികേന്ദ്രങ്ങളും 17 നിരീക്ഷണപോസ്റ്റുകളും 7 ആയുധസംഭരണശാലകളും അഞ്ച് ഭൂഗര്‍ഭ സംഭരണകേന്ദ്രവും 2020 ആഗസ്ത് 17 മുതല്‍ 24 വരെയുള്ള ഒറ്റയാഴ്ചകൊണ്ട് തകര്‍ത്തവരാണ് സെപ്റ്റ്‌സ്‌നാസുകള്‍.
എന്നാല്‍ യുഎസ്, യുകെ കമാന്‍ഡോകള്‍ എന്തായാലും സെലന്‍സ്‌കിയെ ഉക്രൈനില്‍ നിന്നും ജീവനോടെ പുറത്തുകടത്തുക എന്ന ഉയര്‍ന്ന റിസ്‌കുള്ള രക്ഷാദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. യുഎസ്, യുകെ, ഉക്രൈന്‍ കമാന്‍ഡോകള്‍ ലിത്വാനിയയിലാണ് ക്യാമ്പ് ചെയ്യുന്നത്. അവിടെ നിന്നാണ് രക്ഷപ്പെടുത്തല്‍ ദൗത്യത്തിനുള്ള പ്രാഥമിക ആസൂത്രണം നടത്തുന്നത്. സെലന്‍സ്‌കിയെ വധിക്കാനുള്ള മൂന്ന് ശ്രമങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ഡബിള്‍ ഏജന്റുമാര്‍ രക്ഷപ്പെടുത്തിയതായി യുകെ പത്രമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ അമേരിക്കയുടെ രക്ഷപ്പെടുത്തല്‍ നിര്‍ദേശത്തെ സെലന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു. ‘എനിക്ക് ഒളിച്ചോടേണ്ട. ആയുധം തരൂ’- എന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. എന്നാല്‍ ഇപ്പോള്‍ രക്ഷപ്പെടുത്താനുള്ള യുഎസ്, യുകെ ദൗത്യസേനയുടെ ശ്രമത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാണ്. എന്തായാലും ലോകം കാണാന്‍പോകുന്ന ഏറ്റവും വലിയ കമാന്‍ഡോ ഏറ്റുമുട്ടലിന് അങ്ങിനെ ഉക്രൈന്‍ സാക്ഷിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: