Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്‌ക്കാനും നീക്കം

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ വന്യമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്ത് വില കൊടുത്തും വന്യമൃഗങ്ങളുടെ മാംസം വാങ്ങുവാന്‍ തയ്യാറാണ്. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജവാറ്റും വന്യമൃഗവേട്ടയും വ്യാപകമായിരുന്നു. ഇതിന് വനം വകുപ്പിലെ ഉന്നതരുടെ ഒത്താശയുണ്ടെന്ന ആരോപണങ്ങള്‍ നില നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2022, 01:28 pm IST
in Idukki

അടിമാലി: ജില്ലയിലെ വിവിധ റേഞ്ചുകള്‍ക്ക് കീഴില്‍ വന്യമൃഗവേട്ട വ്യാപകമാകുന്നു. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ പുറത്ത് വിടാതെ ഒളിച്ചുകളിച്ച് വനം വകുപ്പ്. അടുത്തിടെ അടിമാലി റേഞ്ചിന് കീഴില്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന ശേഷം ഇറച്ചി മുറിച്ചെടുത്ത് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഈ സംഭവം ആദ്യഘട്ടത്തിലൊന്നും സ്ഥിരീകരിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല.  

പിന്നാലെ ജന്മഭൂമി വാര്‍ത്ത നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്താകുന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ വന്യമൃഗങ്ങളുടെ ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. എന്ത് വില കൊടുത്തും വന്യമൃഗങ്ങളുടെ മാംസം വാങ്ങുവാന്‍ തയ്യാറാണ്. ലോക്ക് ഡൗണ്‍ കാലത്ത് വ്യാജവാറ്റും വന്യമൃഗവേട്ടയും വ്യാപകമായിരുന്നു. ഇതിന് വനം വകുപ്പിലെ ഉന്നതരുടെ ഒത്താശയുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്.  

ഇതിനിടെയാണ് കഴിഞ്ഞമാസം നടന്ന വേട്ടയില്‍ ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ വനംവകുപ്പ് പിടികൂടിയത്. സംഭവ സ്ഥലത്ത് കണ്ടെത്തിയ പ്ലാസ്റ്റിക് കുടുക്കില്‍ നിന്നാണ് കേസിന് തുമ്പുണ്ടായത്. ഇതോടൊപ്പം പ്രതികളില്‍ ഒരാളുടെ കൈവശം നാടന്‍ തോക്ക് ഉണ്ടെന്ന വിവരവും ലഭിച്ചു. തുടര്‍ അന്വേഷണത്തില്‍ കാട്ടുപോത്തിനെ കുടുക്കിട്ട് വീഴ്‌ത്തിയ ശേഷം കണ്ണന്‍, രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വെടി വച്ച് കൊല്ലുകയായിരുന്നുവെന്ന് വനപാലകര്‍ക്ക് വിവരം ലഭിച്ചു. ഇരുവരുടേയും പക്കല്‍ നിന്നാണ് തോക്കുകള്‍ പിടികൂടിയത്. മാങ്കുളം സ്വദേശിയായ ശശിയാണ് നാടന്‍ തോക്കിന്റെ നിര്‍മ്മാണം നടത്തിയത്. ഒഴുവത്തടം സ്വദേശികളായ മനീഷിന്റെയും രഞ്ചുവിന്റെയുമാണ് കസ്റ്റഡിയില്‍ എടുത്ത രണ്ട് ഓട്ടോറിക്ഷകള്‍.  

250 കിലോയോളം മാംസമാണ് സംഘം ഓട്ടോറിക്ഷയില്‍ കടത്തിയത്. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നു. അടിമാലി, മൂന്നാര്‍, മാങ്കുളം മേഖലകളിലാണ് മാംസം കൂടുതലായി വില്‍പന നടത്തിയത്. അടിമാലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഉന്നതര്‍ അടക്കമുള്ളവര്‍ ഇവരില്‍ നിന്നും മാംസം വാങ്ങിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. അവരിലേക്ക് അന്വഷണം എത്താതിരിക്കുന്നതിന് വേണ്ടി രാഷ്‌ട്രീയ നേതൃത്വം ഇടപെടല്‍ നടത്തുന്നുണ്ട്.  

കൂടാതെ മൃഗവേട്ടയില്‍ കൂടുതല്‍ പ്രതികളെയും കണ്ടെത്തുവാന്‍ ഉണ്ട്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് വന്യമൃഗവേട്ട വ്യാപിക്കാന്‍ കാരണമായത്. അടിമാലി, മൂന്നാര്‍ മേഖലകളില്‍ വ്യാപകമായി അനധികൃത റിസോര്‍ട്ടുകള്‍, ഹോം സ്റ്റേ, ടെന്റ് ക്യാമ്പുകള്‍ വര്‍ദ്ധി വരുന്ന സാഹചര്യത്തില്‍ വ്യാജമദ്യം, മയക്കുമരുന്ന്, കാട്ടിറച്ചി എന്നിവ ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ടൂറിസ്റ്റുകളായി എത്തുന്ന യുവാക്കള്‍ക്ക് വന്‍ പ്രിയമാണ്.  

ഇവയുടെ മറവില്‍ വന്‍തോതില്‍ മൃഗവേട്ടയും നടന്ന് വരുന്നത്. വനം വകുപ്പിന്റെ ഇടപെടലുകള്‍ ഈ മേഖലയില്‍ ഫലപ്രഥമാകാത്ത പക്ഷം നമ്മുടെ വന്യജീവി സമ്പത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി തീരും. ഇടക്ക് വലിയ തോതില്‍ കുറഞ്ഞ വന്യമൃഗ വേട്ട ജില്ലയിലെമ്പാടും നടക്കുന്നുണ്ട്. ഇതിന് കൃത്യമായി വനംവകുപ്പിലെ ചിലരുടെ ഒത്താശയുമുണ്ട്. വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് എത്തുന്ന വാഹനങ്ങള്‍ കൃത്യമായി പരിശോധിക്കാത്തതും ഇവര്‍ക്ക് തരമാകുകയാണ്.  

സത്യന്‍ വി.ആര്‍.

Tags: idukkiWild Animalhunting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.