വാഷിംഗ്ടണ്‍:റഷ്യ-ഉക്രൈന്യുദ്ധപശ്ചാത്തലത്തില് നാറ്റോയ്ക്കും യുഎസിനും യുകെയ്ക്കുമെതിരെ ട്വിറ്ററില്‍ വിമര്‍ശനം കൊഴുക്കുന്നു.
‘യൂറോപ്പ് ആഫ്രിക്കയെയും മധ്യേഷ്യയെയും ആക്രമിച്ചു. അടിമകളാക്കി.കോളനികളാക്കി. പക്ഷെ അതൊന്നും മനുഷ്യരാശിയ്ക്കെതിരായ കുറ്റമായിരുന്നില്ല.’-റഷ്യയെ വിമര്‍ശിക്കുന്ന പാശ്ചാത്യരാജ്യങ്ങളെ പലരും ട്വിറ്ററില്‍ പരിഹസിക്കുന്നു. യുഎസിനെതിരെ കടുത്ത വിമര്‍ശനമാണ് പലരും ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇറാഖിനെ ആക്രമിച്ചത്?- യുഎസിനോട് പലരും ചോദിക്കുന്നു.
‘ഇറാഖ്, സിറിയ, ലിബിയ, യെമന്‍, പലസ്തീന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിഷ്കളങ്ക പൗരന്മാരുടെ രക്തം ചിന്തുമ്പോള്‍, കുട്ടികളുടെ രക്തം ചിന്തുമ്പോള്‍ ആരും ക്രൂരതയെപ്പറ്റി പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയില്ല.’- ഒരു ഉപയോക്താവ് ചോദിക്കുന്നു.
കേണല്‍ ഗദ്ദാഫിയെ കൊല്ലാന്‍ ആരാണ് നാറ്റോയ്ക്ക് അധികാരം നല്‍കിയതെന്നും മറ്റൊരാള്‍ വിമര്‍ശനത്തോടെ ചോദിക്കുന്നു. സിറിയയിലും ഉക്രൈനിലും നടന്നത് ഒരേ യുദ്ധമാണ്. പക്ഷെ ഇരുരാജ്യങ്ങളിലും രണ്ട് തരം സമീപനങ്ങള്എങ്ങിനെയുണ്ടാകുന്നു എന്നും ചിലര്‍ ചോദിക്കുന്നു.
പലസ്തീനെ ഒരു അപരിഷ്കൃത വംശമായാണ് ഇസ്രയേല്‍ കാണുന്നത്. അവര്‍ക്ക് ഭക്ഷണവും വെള്ളവും വരെ നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്രയേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയില്ല. ഇതെല്ലാം പാശ്ചാത്യ രാജ്യങ്ങളുടെ കപടനാട്യമാണെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു. യൂറോപ്പില്‍ സമാധാനം ഉണ്ടാക്കാന്‍ രൂപപ്പെട്ട നാറ്റോ ഇപ്പോള്‍ റഷ്യ-ഉക്രൈന് യുദ്ധത്തിന് കാരണമായിരിക്കുന്നു എന്നും പേജില്‍ വിമര്‍ശനമുയരുന്നു. പൊതുവെ പാശ്ചാത്യരാഷ്ട്രങ്ങളുടെയും നാറ്റോയുടെയും ഇരട്ടത്താപ്പാണ് വിമര്‍ശിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: