കീവ്: ആറ് മണിക്കൂര്‍ നേരത്തേക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മരിയുപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടണമെന്ന് മോഹിക്കുന്ന സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനാണ്. എന്നാല്‍ മരിയുപോളില്‍ അങ്ങിനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ തടയുകയാണ് അസൊവ് പോരാളികള്‍. താക്കീത് വകവെയ്ക്കാതെ രക്ഷപ്പെടാന്‍ നോക്കുന്നവരെ ഇവര്‍ കൊന്നൊടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കടുത്ത ഉക്രൈന് ദേശീയവാദികളായ അസൊവ് പോരാളികള്‍ കൊന്ന് അറപ്പ് തീര്‍ന്ന പോരാളികളാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഇവര്‍ റഷ്യന്വംശജരെ ഉന്മൂലനാശം ചെയ്യുകയായിരുന്നുവെന്ന് പുടിന് കുറ്റപ്പെടുത്തിയിരുന്നു. നവനാസികള്‍ എന്നറിയപ്പെടുന്ന ഇവരില്‍ നിന്നും ഉക്രൈനെ രക്ഷപ്പെടുത്താനാണ് ഈ യുദ്ധം എന്നും പുടിന് ഫിബ്രവരി 24ന് യുദ്ധം ആരംഭിച്ച ദിവസം പ്രഖ്യാപിച്ചിരുന്നു. നാസിവല്‍ക്കരണത്തില്‍ നിന്നും ഉക്രൈനെ മോചിപ്പിക്കലാണ്ഈ യുദ്ധലക്ഷ്യമെന്ന് പുടിന് പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങിനെ ഒരു ഉക്രൈന് ഫാസിസ്റ്റുകളായ തീവ്രവാദസംഘം ഇല്ലെന്നായിരുന്നു ഉക്രൈന് ഭരണകൂടവും പാശ്ചാത്യരാഷ്ട്രങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അസൊവ് ഭീകരരുടെ ക്രൂരത മറനീക്കി ലോകത്തിന് മുന്നില്‍ വന്നിരിക്കുകയാണ്.
അതിക്രൂരയുദ്ധത്തിന് പേര് കേട്ട അസൊവ് പോരാളികള്‍ ഇപ്പോള്‍ ആയുധം ഉപയോഗിച്ച് മരിയുപോളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ശ്രമിക്കുന്ന എല്ലാവരേയും തടയുകയാണ്. മരിയുപോളില്‍ താമസിക്കുന്ന 1.2 ലക്ഷം ഗ്രീക്കുവംശജര് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അസൊവ് പോരാളികള്‍ തടഞ്ഞതായി പരാതിയുണ്ട്. ‘എങ്ങിനെയാണ് എനിക്ക് രക്ഷപ്പെടാന്‍ കഴിയുക? രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ ഉക്രൈന് ഫാസിസ്റ്റുകളായ അസൊവ് സേനയുടെ കണ്ണില്‍പ്പെടുകയാണ്’- അസൊവ് പോരാളികളുടെ ഭീഷണി കാരണം രക്ഷപ്പെടാന്‍ കഴിയാത്ത നിസ്സഹായത പ്രകടിപ്പിക്കുന്ന ഗ്രീക്ക് വംശജനായ കിയൂറാണാസ് പറയുന്നു. ഉക്രൈനില്‍ വേരാഴ്ത്തിയ നവനാസിസപ്രവണതകള് ഇതോടെ ലോകത്തിന് മുന്നിലെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: