കുന്ദാപൂര്‍: ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥികളെ കോളെജില്‍ വിലക്കിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെ വധഭീഷണി ഉയര്‍ത്തിയ മുഹമ്മദ് ഷബീറിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു.
കുന്താപൂരിലെ കംപോസിറ്റ് പിയു കോളെജ് പ്രിന്‍സിപ്പലിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് 32കാരനായ മുഹമ്മദ് ഷബീറിനെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷബീര്‍. ഹിജാബ് ധരിച്ചെത്തിയ മകളെയും മറ്റ് വിദ്യാര്‍ത്ഥിനികലെയും ക്ലാസില്‍ കയറാന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെതിരെ ഭീഷണി മുഴക്കിയത്.
മുഹമ്മദ് ഷബീര്‍ കോളെജ് പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇ-മെയില്‍ അയച്ചിരുന്നു. സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പ്രിന്‍സിപ്പലിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. “തന്റെ മകളെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ കയറ്റിയില്ലെങ്കില്‍ ക്രൂരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇ-മെയിലില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇ-മെയില്‍ എവിടെ നിന്നാണെന്ന് പരിശോധിച്ചത്. കോലാറില്‍ നിന്നാണ് ഈ ഇ-മെയില്‍ മുഹമ്മദ് ഷബീര്‍ അയച്ചതെന്ന് കണ്ടെത്തി”- പൊലീസ് ഓഫീസര്‍ പറഞ്ഞു. ഉപദ്രവമേല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഐപിസി 506ാം വകുപ്പനുസരിച്ച് കേസെടുത്തു.
മറ്റൊരു കേസ് കര്‍ണ്ണാടക മടിക്കേരി കോളെജില്‍ നടന്നിരുന്നു. ഫിബ്രവരി 20ന് നടന്ന സംഭവത്തില്‍ ഇവിടുത്തെ ജൂനിയര്‍ കോളെജിലെ വിദ്യാര്‍ത്ഥികളെ കോളെജ് പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. “താങ്കള്‍ ഇനി അധികകാലം ജീവിക്കില്ല”- വൈകുന്നേരെ സമൂഹമാധ്യമത്തില്‍ ആരോ വധഭീഷണിയുയര്‍ത്തി പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ മുഹമ്മദ് തൗസിഫ് ആണെന്ന് കണ്ടെത്തി. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും കര്‍ണ്ണാടക സര്‍ക്കാരിന്റെ നിര്‍ദേശവും പാലിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിജയ് വിശദീകരിക്കുന്നു. ഇക്കാര്യം കര്‍ണ്ണാടക ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായ എസ്. എസ്. നാഗാനന്ദ് തുറന്നുപറഞ്ഞിരുന്നു. “കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ച് ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ വിലക്കുന്ന പ്രിന്‍സിപ്പല്‍മാര്‍ക്ക് വലിയ ഭീഷണി നേരിടേണ്ടി വരുന്നു. ഇവര്‍ പൊലീസിനോട് പരാതി പറയാന്‍ പോലും ഭയപ്പെടുന്നു”. “2004 മുതല്‍ കര്‍ണ്ണാടകത്തില്‍ യൂണിഫോം അനുസരിച്ചുള്ള വസ്ത്രധാരണം മാത്രമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഹിജാബ് വിവാദത്തെതുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ (സിഎഫ്ഐ) കര്‍ണ്ണാടക സര്‍ക്കാര്‍ കേസ് നല്‍കിയിരുന്നു. ഉഡുപ്പി കോളെജിലെ ചില അധ്യാപകരെ കാമ്പസ് ഫ്രണ്ട് ഇന്ത്യ ഭീഷണിപ്പെടുത്തുന്നു എന്നതായിരുന്നു പരാതി.” – നാഗാനന്ദ് പറഞ്ഞു. ഇദ്ദേഹം കാമ്പസ് ഫ്രണ്ട് ഇന്ത്യയ്‌ക്കെതിരെ പരാതി ബെഞ്ചില്‍ സീല്‍ വെച്ച കവറില്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: