കൊല്ലം: ഉക്രൈനില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപെടുത്താനുള്ള ഓപ്പറേഷന് ഗംഗ ദൗത്യം ജില്ലയില്‍ ഏകോപിപ്പിച്ച് ബിജെപി ജില്ലാ ഹെല്പ് ഡസ്ക്. ബിജെപി ഓഫീസ് വഴിയും അല്ലാതെയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മുഴുവന്‍ കുട്ടികളുടെയും ഏകോപനം ജില്ലാ ഓഫീസില്‍ ക്രമീകരിച്ചിരിക്കുന്ന ഹെല്പ് ഡസ്ക് വഴി ചെയ്യും.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് കഴിഞ്ഞദിവസം ഡെസ്കിലൂടെ അവസരം ഒരുക്കി. ഉക്രൈനില്‍ നിന്ന് അതിര്‍ത്തിയിലെത്തുന്ന കുട്ടികള്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിനല്‍കാനും ഹെല്‍പ്ഡെസ്ക്കിന് സാധിക്കുന്നുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ പറഞ്ഞു.
ജില്ലയില്‍ നിന്നുള്ള അവസാന വിദ്യാര്‍ഥിയെയും നാട്ടില്‍ എത്തുന്നത് വരെ ഹെല്പ് ഡസ്ക് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ മേഖല സെക്രട്ടറി വി.എസ്. ജിതിന്‍ദേവ്, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, ഓഫീസ് സെക്രട്ടറി നന്ദുകൃഷ്ണന് എന്നിവര്‍ക്കാണ് ഹെല്പ് ഡസ്കിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: