മുണ്ടക്കയം: പാലൂര്‍ക്കാവ് ചപ്പാത്ത് പാലത്തിന്റെ കൈവരി നിര്‍മാണം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയാണ് കൈവരി നിര്‍മാണത്തിനായി ചെലവഴിക്കുന്നത്. പൊക്കം കുറഞ്ഞ പാലത്തില്‍ ഒരു മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം കയറുന്ന അവസ്ഥയാണ്.
70 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിനു പകരം പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം. 17 ലക്ഷം രൂപ മുടക്കി മാസങ്ങള്‍ക്ക് മുന്നേയാണ് കൈവരികള്‍ നിര്‍മിച്ചത്. അതാവട്ടെ ഇത്തവണത്തെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീണ്ടും പിഡബ്ല്യുഡി അധികൃതര്‍ കൈവരി നിര്‍മാണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വന്നപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
കൈവരികളല്ല വേണ്ടത് പുതിയപാലമാണ് വേണ്ടതെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് നിവേദനവും നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ സ്ഥലത്തെത്തി പാലം കാണുകയും ജനങ്ങളുമായും, നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഡബ്ല്യുഡി അധികൃതരോട് കൈവരി നിര്‍മാണം നിര്‍ത്തിവെക്കാന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ ആവശ്യമായ പുതിയപാലം നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. ഒരു വാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയാണ് ഈ പാലത്തിനുള്ളത്. സ്കൂള്‍ കുട്ടികള്‍ അടക്കം നിരവധി പേരാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടാല്‍ മുറിഞ്ഞപുഴയില്‍ നിന്നും തെക്കേമല-പാലൂര്‍ക്കാവ് വഴിയാണ് വാഹനങ്ങള്‍ മുണ്ടക്കയത്തെത്തുന്നത്. അതുകൊണ്ടുതന്നെ ചപ്പാത്ത് പാലത്തിനു പകരം വലിയ പാലം വേണമെന്ന ആവശ്യവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: