Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നിശ്ചലതയുടെ രാത്രി

എല്ലാ ചാന്ദ്രമാസത്തിലെയും പതിനാലാംദിവസം അല്ലെങ്കില്‍ അമാവാസിയുടെ തലേന്നാള്‍ ശിവരാത്രി എന്നാണ് അറിയപ്പെടുന്നത്. ഒരു വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് ശിവരാത്രികളില്‍, ഫെബ്രുവരി, അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളിലായി വരുന്ന മഹാശിവരാത്രിയ്‌ക്കാണ് ആത്മീയപ്രാധാന്യം ഏറെയുള്ളത്.

സദ്ഗുരു ജഗ്ഗി വാസുദേവ്byസദ്ഗുരു ജഗ്ഗി വാസുദേവ്
Mar 3, 2022, 09:18 pm IST
inSamskriti

ഭാരതീയ സംസ്‌കൃതിയില്‍, വര്‍ഷത്തില്‍ 365 നാളും ഉത്സവങ്ങളാല്‍ നിറഞ്ഞൊരു കാലമുണ്ടായിരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, വര്‍ഷത്തിലെ എല്ലാ ദിവസവും ആഘോഷമാക്കാന്‍ ഭാരതീയര്‍ക്ക് ഒരുകാരണം ആവശ്യമായിരുന്നു. ഈ ഉത്സവങ്ങളെല്ലാം ജീവിതത്തിലെ വ്യത്യസ്ത കാരണങ്ങളാലും വ്യത്യസ്ത ഉദ്ദേശ്യങ്ങളാലും ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രസംഭവങ്ങള്‍, വിജയങ്ങള്‍, അല്ലെങ്കില്‍ വിളവെടുപ്പ്, നടീല്‍, കൊയ്‌ത്ത് തുടങ്ങി ജീവിതത്തിലെ പല പല സാഹചര്യങ്ങള്‍ അവര്‍ ആഘോഷമാക്കി മാറ്റി. എന്നാല്‍ മഹാശിവരാത്രിയുടെ പ്രാധാന്യം അവയില്‍ നിന്നെല്ലാം വ്യത്യസ്തമാകുന്നു.

എല്ലാ ചാന്ദ്രമാസത്തിലെയും പതിനാലാംദിവസം അല്ലെങ്കില്‍ അമാവാസിയുടെ തലേന്നാള്‍ ശിവരാത്രി എന്നാണ് അറിയപ്പെടുന്നത്. ഒരു വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് ശിവരാത്രികളില്‍, ഫെബ്രുവരി, അല്ലെങ്കില്‍  മാര്‍ച്ച് മാസങ്ങളിലായി വരുന്ന മഹാശിവരാത്രിയ്‌ക്കാണ് ആത്മീയപ്രാധാന്യം ഏറെയുള്ളത്.  

ഈ രാത്രിയില്‍, മനുഷ്യനില്‍ സ്വാഭാവികമായി ഊര്‍ജം വര്‍ദ്ധിക്കുന്ന തരത്തിലാണ് ഭൂമിയുടെ വടക്കേ അര്‍ദ്ധഗോളത്തിന്റെ സ്ഥാനം. പ്രകൃതി ഒരാളെ ആത്മീയമായ ഉന്നതിയിലേക്ക് തള്ളിവിടുന്ന ദിവസമാണിത്. ഇത് പ്രയോജനപ്പെടുത്താനാണ്, രാത്രി മുഴുവന്‍ നീളുന്ന, അനിതര സാധാരണമായൊരു ഉത്സവം നടത്തിവരുന്നത്. ആത്മീയപാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് മഹാശിവരാത്രി വളരെ പ്രാധാന്യമുള്ളതാണ്. അതുപോലെ ഗൃഹസ്ഥര്‍ക്കും ഭൗതികമായി വലിയ ലക്ഷ്യങ്ങളുള്ളവര്‍ക്കും സവിശേഷമാണ് മഹാശിവരാത്രി.  

യോഗികള്‍ക്ക്, ശിവന്‍ കൈലാസവുമായി താദാത്മ്യം പ്രാപിച്ച ദിവസമാണ് മഹാശിവരാത്രി. ശിവന്‍ അന്ന് പര്‍വ്വതസമാനനായി തീരുന്നു. തികച്ചും നിശ്ചലം. യോഗപാരമ്പര്യത്തില്‍, ശിവനെ ഒരുദൈവമായല്ല ആരാധിക്കുന്നത്, മറിച്ച് ആദിഗുരുവായാണ് കണക്കാക്കുന്നത്, അറിവിന്റെ ഉത്ഭവമായ ആദ്യത്തെഗുരു.

അനേക സഹസ്രാബ്ദങ്ങള്‍ ധ്യാനനിരതനായശേഷം, ഒരുദിവസം അദ്ദേഹം പൂര്‍ണ്ണമായും നിശ്ചലനായി. അന്നാണ് മഹാശിവരാത്രിയെന്നാണ് സങ്കല്പം. അവനിലെ എല്ലാ ചലനങ്ങളും നിലച്ച് അവന്‍ പൂര്‍ണ്ണമായും നിശ്ചലനായി.  അതിനാല്‍ യോഗികള്‍ മഹാശിവരാത്രിയെ നിശ്ചലതയുടെ രാത്രിയായികാണുന്നു.  

ഐതിഹ്യങ്ങള്‍ക്കപ്പുറത്ത്, യോഗപാരമ്പര്യങ്ങളില്‍ ഈ  രാവുംപകലും ഇത്ര പ്രാധാന്യത്തോടെ കൊണ്ടാടുന്നത് ഒരുആത്മീയാന്വേഷകന് അത് നല്‍കുന്ന സാധ്യതകള്‍കൊണ്ടാണ്. ആധുനികശാസ്ത്രം പലഘട്ടങ്ങളിലൂടെ കടന്ന്, ഒരുപ്രത്യേക ബിന്ദുവില്‍ എത്തിയിരിക്കുന്നു  അവിടെ ജീവനെക്കുറിച്ചും, ദ്രവ്യത്തെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ക്ഷീരപഥങ്ങളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്കറിയാവുന്നതെല്ലാം ഒരേ ഊര്‍ജം തന്നെ ലക്ഷോപലക്ഷം മാര്‍ഗങ്ങളിലുടെ രൂപപ്പെടുന്നതാണെന്ന് തെളിയിക്കാന്‍ അവര്‍ സജ്ജരാണ്.

ഈ ശാസ്ത്രസത്യം ഓരോയോഗിയിലുമുള്ള അനുഭവയാഥാര്‍ത്ഥ്യമാണ്. ‘യോഗി’ എന്നവാക്കിന്റെ അര്‍ത്ഥം അസ്തിത്വത്തിന്റെ ഏകത്വം തിരിച്ചറിഞ്ഞവന്‍ എന്നാണ്. ഞാന്‍ ‘യോഗ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരുപ്രത്യേക പരിശീലനത്തെയോ സമ്പ്രദായത്തെയോ അല്ല.  അതിരുകളില്ലാത്തതിനെ അറിയാനുള്ള എല്ലാ ആഗ്രഹവും, അസ്തിത്വത്തിലെ ഏകത്വം അറിയാനുള്ള എല്ലാആഗ്രഹവും യോഗയാണ്. ഒരു വ്യക്തിക്ക് ഇത് അനുഭവിക്കാനുള്ള അവസരം മഹാശിവരാത്രി നല്‍കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.