ഒറ്റശേഖരമംഗലം: സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. വാഴിച്ചല്‍ പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായത്. ഒറ്റശേഖരമംഗലം അമ്പൂരി മണ്ഡലം കമ്മറ്റികളില്‍ യൂത്ത് കോണ്‍ഗ്രസ് ജോ. സെക്രട്ടറി, വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഷൈജു.
മുന്‍ അമ്പൂരി വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. നെയ്യാര്‍ഡാം ഇന്‍സ്‌പെക്ടര്‍ ബിജോയ്, എഎസ്‌ഐ രമേശന്‍, സിപിഒമാരായ ഷാഫി, അനീഷ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
















