കൊച്ചി: മന്നത്തിനിടമില്ലെങ്കിലും സിപിഎം പ്രചാരണബോര്‍ഡില്‍ മാപ്പിളക്കലാപത്തില്‍ ഹിന്ദു ഉന്മൂലനത്തിന് നേതൃത്വം നല്കിയ വാരിയംകുന്നനുണ്ട്. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി വൈപ്പിന്‍ മണ്ഡലത്തില്‍ ഡിവൈഎഫ്ഐ എടവനക്കാട് മേഖല കമ്മിറ്റി സ്ഥാപിച്ച ഫഌകസ് ബോര്‍ഡിലാണ് നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നല്കിയ വാരിയംകുന്നന്റെ ചിത്രം ഇടംപിടിച്ചത്. സമ്മേളന നഗരിയിലെ ചരിത്ര പ്രദര്‍ശനത്തില്‍ പോലും മന്നം ഇല്ല.
മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ നേതാക്കളുടെ നിരവധി ചിത്രങ്ങളുണ്ട്. മാര്‍ക്സും ഏംഗല്‍സും ലെനിനും സ്റ്റാലിനും മാവോസേതൂങ്ങും ഫിഡല്‍ കാസ്ട്രോയും ചെഗുവേരയും മുതല്‍ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വരെ ചിത്രങ്ങളിലുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലെങ്ങും 1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വിഎസ് ഇല്ല. കെ.ആര്. ഗൗരിയമ്മയുടെ ചിത്രവും സമ്മേളനത്തിലെവിടെയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: