കീവ് : റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സജ്ജരായിട്ടുള്ള വിദേശികള്‍ക്ക് ഉക്രൈനിലെത്താന് പ്രവേശന വിസ വേണ്ട. വിസാ നടപടി താത്കാലികമായ എടുത്തുകളയാന്‍ ഭരണകൂടത്തിന്റെ തീരുമാനമായി. ഉത്തരവില്‍ ഉക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ഉത്തരവില്‍ ഒപ്പുവെച്ചതോടെയാണ് തീരുമാനമായത്. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
ഇത് പ്രകാരം ഉക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസയില്ലാതെ രാജ്യത്തേയ്ക്ക് എത്താം. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് ഉക്രൈന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും നടപ്പാക്കിയത്.
ഉക്രൈന് നഗരങ്ങളിലെ റഷ്യന്‍ ആക്രമണം ശക്തമായതോടെ പൗരന്മാര് രാജ്യത്തേയും ജനങ്ങളേയും സംരക്ഷിക്കാന്‍ ഇറങ്ങണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി 18നും 60നുമിടയില്‍ പ്രായമുള്ളവര്‍ രാജ്യം പുറത്തിറങ്ങരുത്. റഷ്യയ്ക്കെതിരെ പോരാടാന്‍ തയ്യാറുള്ളവര്‍ക്ക് ആയുധം നല്‍കുമെന്നും ഉക്രൈന് അറിയിച്ചിരുന്നു.
തുടര്‍ന്ന് യുവാക്കള്‍ ഇതിന് സജ്ജരായി യുദ്ധമുഖത്തേയ്ക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ റഷ്യന്‍ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നതില്‍ സെലന്‍സ്കി ന്നദി അറിയിച്ചു.
ഉക്രൈനു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ കറന്‍സിയായ റൂബിള്‍ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകള്‍ ഉയര്‍ത്തി ഈ തകര്‍ച്ചയെ പ്രതിരോധിക്കാനാണ് രാജ്യത്തെ ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങള്‍ ശ്രമിക്കുന്നത്. റൂബിളിനെ ജനം കൈയ്യൊഴിയാന്‍ തുടങ്ങിയതോടെ രാജ്യത്തെ പൗരന്മാര് വിദേശത്തേക്ക് പണം അയക്കരുതെന്ന് വ്ളാദിമിര്‍ പുടിന് ഉത്തരവിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: