Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലൈഫ് മിഷനില്‍ വീണ്ടും സിബിഐ

ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ യുഎഇയിലെ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടനയുമായി ഒറ്റദിവസംകൊണ്ട് കരാറുണ്ടാക്കി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ധാരണപ്രകാരം റെഡ്‌ക്രോസ് വഴി നടപ്പാക്കേണ്ട പദ്ധതി സര്‍ക്കാരിന്റെ നിയമവിരുദ്ധ ഇടപെടല്‍ വഴി യുണിടാക് എന്ന കമ്പനിക്ക് നല്‍കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 1, 2022, 05:00 am IST
inEditorial

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കേസില്‍ സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന സുപ്രീംകോടതി ഉത്തരവ് ഇടതുമുന്നണി സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടിയാണ്. ഈ കേസിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ നിരസിച്ചിട്ടുള്ളതാണെന്നും ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം വ്യക്തമാക്കിയത്. സിബിഐ അന്വേഷണത്തിന് ഏതുവിധേനയും തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോയത്. സിബിഐയുടെ അന്വേഷണത്തിന് തങ്ങളുടെ അനുമതി വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതിയും സുപ്രീംകോടതിയും ഒരുപോലെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇതോടെ ലൈഫ് മിഷന്‍ അഴിമതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ മൊഴിയനുസരിച്ചാണ് ലൈഫ് മിഷനിലെ അഴിമതി പുറത്തുവന്നതും സിബിഐ കേസെടുത്തതും. ലൈഫ് മിഷന്‍ പദ്ധതിയുടെ പേരില്‍ യുഎഇയിലെ റെഡ്ക്രസന്റ് എന്ന സന്നദ്ധ സംഘടനയുമായി ഒറ്റദിവസംകൊണ്ട് കരാറുണ്ടാക്കി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. ധാരണപ്രകാരം റെഡ്‌ക്രോസ് വഴി നടപ്പാക്കേണ്ട പദ്ധതി സര്‍ക്കാരിന്റെ നിയമവിരുദ്ധ ഇടപെടല്‍ വഴി യുണിടാക് എന്ന കമ്പനിക്ക് നല്‍കുകയായിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണം തടയാതിരുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മുങ്ങിപ്പോയി. വേട്ടക്കാരനൊപ്പം നിന്ന് ഇരകള്‍ക്കുവേണ്ടി കണ്ണീര്‍പൊഴിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് ഒരു അവസരമാക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് സംബന്ധിച്ച വാര്‍ത്ത ഈ മാധ്യമങ്ങള്‍ യുദ്ധവാര്‍ത്തകള്‍ക്കിടയില്‍ ഒളിപ്പിച്ചു. റെഡ്ക്രസന്റുമായുള്ള ലൈഫ് ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്. ഇതില്‍നിന്ന് ലഭിച്ച കോഴപ്പണം പലര്‍ക്കായി വീതിക്കപ്പെടുകയും ചെയ്തു. കേസില്‍ സിബിഐ ചോദ്യം ചെയ്ത യുണിടാക് മേധാവിക്ക് പല കാര്യങ്ങളും സമ്മതിക്കേണ്ടി വന്നു. അഴിമതിയെക്കുറിച്ച് അറിവുള്ള, അതിനു കൂട്ടുനിന്ന ചിലര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തതുള്‍പ്പെടെയുള്ള തെളിവുകള്‍ സിബിഐ ശേഖരിച്ചിരുന്നു. ഇതൊക്കെ മുന്‍കൂട്ടിക്കണ്ടാണ് സിബിഐക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കിയത്. സിബിഐയുടെ കയ്യില്‍ പോകാതിരിക്കാന്‍ ലൈഫ്മിഷന്‍ ഇടപാടു സംബന്ധിച്ച ഫയലുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുക്കുകയും ചെയ്തു. ഈ ഫയലുകള്‍ വിട്ടുകിട്ടാന്‍ സിബിഐക്ക് കോടതിയില്‍ പോകേണ്ടി വന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടാസംഘത്തെപ്പോലെയാണ് ലൈഫ് മിഷന്‍ കേസില്‍ ക്രൈംബ്രാഞ്ച് ഇടപെട്ടത്. സിബിഐ അന്വേഷണത്തിനുള്ള തടസ്സം നീങ്ങിയതോടെ ക്രൈംബ്രാഞ്ചിന്റെ ഈ പരാക്രമങ്ങളെല്ലാം വിഫലമായിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലനില്‍പ്പു പോലും അപകടപ്പെടുത്തുന്നതാണ്. ഈ അഴിമതിയുടെ കാരണഭൂതന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണമുയരുകയുണ്ടായി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് റെഡ്ക്രസന്റുമായുള്ള കരാര്‍ ഒപ്പുവച്ചത്. പണമിടപാടുകള്‍ നടന്നിട്ടുള്ളതൊക്കെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തവുമാണ്. ഇതുകൊണ്ടാണ് അന്വേഷണം തന്നിലേക്ക് നീളുമെന്നറിഞ്ഞ് ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കിയത്. അന്വേഷണം തടസ്സപ്പെടുത്തുന്നതിനു പുറമെ തെളിവു നശിപ്പിക്കല്‍ കൂടിയാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച ദൗത്യം. സ്വര്‍ണ കള്ളക്കടത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സെക്രട്ടറിയേറ്റിലെ ഫയലുകളും ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങളും നശിപ്പിച്ചവര്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. അധികാരത്തുടര്‍ച്ച ലഭിച്ചതോടെ അഴിമതിക്കേസുകള്‍ ആവിയായിപ്പോയിരിക്കുന്നു എന്നൊരു പ്രതീതി സൃഷ്ടിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. എന്തായിരുന്നാലും അന്വേഷണം തുടരാന്‍ സിബിഐക്ക് അനുമതി ലഭിച്ചതോടെ വീണ്ടും ആരോപണവിധേയരുടെ നെഞ്ചിടിപ്പ് വര്‍ധിക്കും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്വപ്‌ന സുരേഷിനെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ ഇടപാടിലെ പ്രധാന കണ്ണിയായ സ്വപ്‌നയെ സിബിഐയും ചോദ്യം ചെയ്യാനുള്ള സാധ്യത വളരെക്കൂടുതലാണ്. അവരുടെ മൊഴി കൂടുതല്‍ അന്വേഷണത്തിനും അറസ്റ്റുകള്‍ക്കുപോലും വഴിവയ്‌ക്കാം. കേസില്‍ സിബിഐയുടെ അടുത്ത നീക്കം എന്താണെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ഉപ്പുതിന്ന ഓരോരുത്തരും വെള്ളം കുടിക്കുമെന്ന് ഉറപ്പുവരുത്താന്‍ സിബിഐക്ക് കഴിയണം.

Tags: Life missionCBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

Kerala

ലൈഫ് ഭവനപദ്ധതിയിൽ വീടുകളിൽ കേന്ദ്രത്തിന്റെ മുദ്ര നിർബന്ധം: കരാറിൽ ഒപ്പിടാൻ കേരള സർക്കാർ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.