കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ കാലാള്‍പ്പട അടുക്കുന്നതായുള്ള ഉപഗ്രഹചിത്രം പുറത്തുവന്നു. മാക്‌സാര്‍ ടെക്‌നോളജീസ് ആണ് ഈ ഉപഗ്രഹചിത്രം പുറത്തുവിട്ടത്.
ആക്രമണം മൂലം തകര്‍ന്ന കെട്ടിടങ്ങളും അതിനോടൊപ്പം റഷ്യന്‍ വാഹനവ്യൂഹവും പട്ടാളക്കാരെയും ഇവാകിവില്‍ കാണാം. ടാങ്കുകളും റഷ്യന്‍ കാലാള്‍പടയും കീവിലേക്ക് എത്തുന്നതായി കാണാം.
കവചിത വാഹനങ്ങളായ ടാങ്കുകള്‍, കാലാള്‍പ്പടയുമായി യുദ്ധം ചെയ്യാനുള്ള വാഹനങ്ങള്‍, സ്വയം തൊടുത്തുവിടാവുന്ന പീരങ്കികള്‍ എന്നിവ ചിത്രത്തില്‍ കാണാം. പല കെട്ടിടങ്ങളില്‍ നിന്നും കറുത്ത പുക ആകാശത്തേക്ക് ഉയരുന്നത് കാണാം. ഹോസ്‌റ്റോമെലിലെ ആന്‍റൊനൊവ് വിമാനത്താവളത്തില്‍ വ്യോമാക്രമണം നടന്നിരുന്നു.
യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. നാല് ദിവസത്തെ യുദ്ധത്തിന് ശേഷവും റഷ്യയ്‌ക്ക് ഇതുവരെ ഉക്രൈന്‍ തലസ്ഥാനമായ കീവ് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ ഞായറാഴ്ച രാത്രി വിളിച്ചുകൂട്ടിയ ഉന്നതതല സേനാമേധാവികളുടെ യോഗത്തില്‍ ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വ്ലാഡിമിര്‍ പുടിന്‍. അതോടെ ഉക്രൈന്‍ പ്രസിഡന്‍റ് റഷ്യ നിശ്ചയിച്ച ബെലാറൂസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ഉന്നത തല സംഘത്തെ അയച്ചു. ഇപ്പോള്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: