Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഓപ്പറേഷന്‍ ഗംഗ വിജയപഥത്തില്‍

റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തില്‍ വളരെ സങ്കീര്‍ണമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരുന്ന രാജ്യമാണ് ഭാരതം. യുദ്ധത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഉക്രൈനിലെ പ്രത്യക്ഷ ആക്രമണകാരിയായ റഷ്യയെ തള്ളിപ്പറയാന്‍ ഭാരതത്തിനാവില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 28, 2022, 05:00 am IST
inEditorial

ചെറിയ ഒരു ഇടവേളയ്‌ക്കുശേഷം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ മറ്റൊരു രക്ഷാദൗത്യത്തിന്റെ ഒത്തനടുവിലാണ് ഭാരതം. റഷ്യ, ഉക്രൈനെ ആക്രമിച്ച് മുന്നേറുന്നതിനിടെ അവിടുത്തെ ഭാരത പൗരന്മാരെ രാജ്യത്ത് സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്ന ദൗത്യമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരവാദികള്‍ അധികാരം പിടിച്ചതിനെത്തുടര്‍ന്ന് അവിടുത്തെ ഭാരതീയരെ യുദ്ധകാലാടിസ്ഥാനത്തില്‍ മടക്കിക്കൊണ്ടുവരുന്നതിനുവേണ്ടി ഓപ്പറേഷന്‍ ദേവീശക്തി എന്നു പേരിട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാദൗത്യം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. താലിബാനെ അംഗീകരിക്കാത്ത രാജ്യങ്ങളിലൊന്നാണ് ഭാരതം. ശത്രുതാപരമായാണ് അവര്‍ നമ്മോട് പെരുമാറിക്കൊണ്ടിരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വാഴ്ചയെ അംഗീകരിക്കുകയാണ് വേണ്ടതെന്നും, എങ്കില്‍ മാത്രമേ അവിടെനിന്നുള്ള ഭാരത പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ കഴിയൂ എന്നും പല കോണുകളില്‍നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇങ്ങനെയൊരു വിട്ടുവീഴ്ച ചെയ്യാതെതന്നെ അവസാനത്തെയാളെയും രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ഓപ്പറേഷന്‍ ദേവീശക്തി മിഷനിലൂടെ കഴിഞ്ഞു. മോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രമകരമായ ഒരു നയതന്ത്രദൗത്യം കൂടിയായിരുന്നു ഇത്. ഈ രക്ഷാദൗത്യം സമ്പൂര്‍ണ വിജയമായതോടെ ദേവീശക്തി മിഷന്റെ വിമര്‍ശകര്‍ക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു.

അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഉക്രൈനിലേതെങ്കിലും ഭാരതം നേരിടുന്ന വെല്ലുവിളികള്‍ക്ക് സമാനതകളുണ്ട്. റഷ്യ നടത്തുന്ന യുദ്ധത്തെ അപലപിക്കാത്തതിനാല്‍ ഉക്രൈനിലെ ഭരണസംവിധാനത്തിന്റെ അനുഭാവം പൂര്‍ണമായ തോതില്‍ ഭാരതത്തിനില്ല. റഷ്യയ്‌ക്കെതിരായ യുഎന്‍ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു ഭാരതം. ഉക്രൈനിലെ സ്വന്തം പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നതിന് ഇത് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങളുടെ രാജ്യം ഞങ്ങളെ പിന്തുണയ്‌ക്കുന്നില്ല, പിന്നെ ഞങ്ങളെന്തിന് നിങ്ങളെ സഹായിക്കണം എന്നാണത്രേ ഉക്രൈന്‍ സേന ഭാരത പൗരന്മാരോട് ചോദിക്കുന്നത്. യുദ്ധത്തിന്റെ നടുവിലായിരിക്കുന്നതിനാല്‍ ഉക്രൈനില്‍നിന്ന് നേരിട്ട് വിമാനമാര്‍ഗം ആളുകളെ കൊണ്ടുവരാനാവില്ല. ഉക്രൈന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, റുമാനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ എത്തിച്ചശേഷം അവിടങ്ങളിലേക്ക് വിമാനങ്ങളയച്ചാണ് രക്ഷാദൗത്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ എന്ന പേരിലുള്ള ഈ ദൗത്യം വഴി ഇതിനകം മലയാളികളടക്കം നിരവധിയാളുകളെ രാജ്യത്ത് എത്തിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ചെലവിലാണ് ഇത്. ഉക്രൈനിലുള്ള ഭാരത പൗരന്മാര്‍ കാല്‍നടയായും അല്ലാതെയും അയല്‍രാജ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ എംബസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും സഹമന്ത്രിയായ വി. മുരളീധരനും നേതൃത്വം നല്‍കുകയും ചെയ്യുന്നുണ്ട്.

റഷ്യന്‍-ഉക്രൈന്‍ യുദ്ധത്തില്‍ വളരെ സങ്കീര്‍ണമായ നയതന്ത്ര നിലപാട് സ്വീകരിക്കേണ്ടിവരുന്ന രാജ്യമാണ് ഭാരതം. യുദ്ധത്തെ അംഗീകരിക്കുന്നില്ലെങ്കിലും ഉക്രൈനിലെ പ്രത്യക്ഷ ആക്രമണകാരിയായ റഷ്യയെ തള്ളിപ്പറയാന്‍ ഭാരതത്തിനാവില്ല. നമ്മുടെ പ്രതിരോധ താല്‍പര്യം സംരക്ഷിയ്‌ക്കാനായി സുഹൃത് രാജ്യമായ റഷ്യയെ പിണക്കാതിരിക്കുന്നത് ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ചിന്തിക്കുന്ന നയതന്ത്ര വിദഗ്ധരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യം മനസിലാക്കാന്‍ കൂട്ടാക്കാതെ ഭാരതത്തിന്റെ രക്ഷാദൗത്യം വഷളാക്കാനാണ് ചിലര്‍ നോക്കുന്നതെന്ന് പറയാതെവയ്യ. ഇത് എങ്ങനെയെങ്കിലുമൊന്ന് പരാജയപ്പെട്ട് കിട്ടിയാല്‍ മതി എന്നാണ് ഇക്കൂട്ടരുടെ ഉള്ളിലിരിപ്പ്. 20,000-ലേറെ ഭാരത പൗരന്മാരാണ് ഉക്രൈനിലുള്ളത്. ഇവരില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളുമാണ്. യുദ്ധഭൂമിയില്‍ പലതരം പ്രതിസന്ധികളും വിഷമതകളുമാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. എംബസിയുടെ നിര്‍ദ്ദേശമില്ലാതെ ആരുംതന്നെ അതിര്‍ത്തിയിലേക്ക് നീങ്ങരുതെന്ന അറിയിപ്പ് പലരും അവഗണിച്ചത് പ്രശ്നമായി. പിന്നീട് ഭാരതത്തിന്റെ ദേശീയപതാകയുമായി നീങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബങ്കറിലും ഉക്രൈനിന്റെ അതിര്‍ത്തിയിലും കഴിയുന്നവരെ ഫോണ്‍ വഴിയും മറ്റും ബന്ധപ്പെട്ട് ആകെ പ്രശ്നമാണെന്നും, സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും മറ്റും വരുത്തിത്തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചത് അപലപനീയമാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഭാരതത്തെ വലിച്ചിഴച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വെമ്പല്‍കൊള്ളുന്ന ശക്തികളാണ് ഇതിനു പിന്നില്‍. ഇവരെ നിരാശപ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ ഗംഗ വിജയകരമായി മുന്നേറുന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.